ശാരോൻ ഫെലോഷിപ്പ് മാവേലിക്കര സെൻ്റർ കൺവൻഷൻ ഫെബ്രു. 13 മുതൽ

മാവേലിക്കര: ശാരോൻ ഫെലോഷിപ് ചർച്ച് മാവേലിക്കര സെന്റെർ കൺവൻഷൻ ഫെബ്രുവരി 13 മുതൽ 16 വരെ പ്രയിസ് സിറ്റി ശാരോൻ ചർച്ച് മാവേലിക്കരയിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് സഭകളുടെ ദേശീയ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്യും. ശാരോൻ ഫെലോഷിപ്പ് സഭകളുടെ ഇന്റെർ നാഷ്ണൽ പ്രസിഡന്റ് പാസ്റ്റർ എബ്രാഹാം ജോസഫ് , പാസ്റ്റർമാരായ സജു പുന്നൂസ്, വർഗ്ഗിസ് ജോഷ്വ, ജോയി പാറക്കൽ, അലക്സാണ്ടർ ഫിലിപ്പ് (റീജിയൻ പാസ്റ്റർ), ജെയിസ് ശമുവേൽ ( സെന്റർ പാസ്റ്റർ ) എന്നിവർ പ്രസംഗിക്കും.
പാസ്റ്റേർസ് കോൺഫറൻസ്, സഹോദരി സമാജം, സൺഡേസ്കൂൾ, യുവ ജന മീറ്റിംഗുകൾ പൊതു സഭാ യോഗം എന്നിവ നടക്കും. ഗാന ശുശ്രൂഷക്ക് ശാരോൻ സെന്റെർ ക്വയർ നേതൃത്വം നൽകും.