ഐപിസി പി.ജി കോഴ്സ് ഗ്രാഡുവേഷൻ നാളെ ജനു. 23ന് മുട്ടുമണ്ണിൽ
കുമ്പനാട്: ഐപിസി ഹെബ്രോൻ ബൈബിൾ കോളേജിൻ്റെ പി.ജി കോഴ്സിൻ്റെ 32-മത് ബാച്ചിൻ്റെ ഗ്രാഡുവേഷൻ നാളെ ജനു. 23ന് രാവിലെ 10 ന് കുമ്പനാട് മുട്ടുമൺ ഐസിപിഎഫ് റിട്രീറ്റ് സെൻ്ററിൽ നടക്കും.
സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോർജ് അദ്ധ്യക്ഷനായിരിക്കും. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർ ദാനിയേൽ കൊന്ന നിലക്കുന്നതിൽ മുഖ്യ പ്രസംഗം നിർവഹിക്കും. ഡീൻ പാസ്റ്റർ പി. എ മാത്യു അനുഗ്രഹ പ്രാർത്ഥന നടത്തും.
സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ രാജു ആനിക്കാട് , ജെയിംസ് ജോർജ് , പി.എം. ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കും. സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുക്കും.
പി.ജി ബോർഡ് ചെയർമാൻ പാസ്റ്റർ സാം പി ജോസഫ് , വൈസ് ചെയർമാൻ പാസ്റ്റർ ഏബ്രഹാം വർഗീസ് , സെക്രട്ടറി പീറ്റർ മാത്യു കലൂർ, ജോ സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ്, മാനേജർ പീറ്റർ മാത്യു വല്യത്ത് , ട്രഷറാർ സാം സി. ദാനിയേൽ തുടങ്ങിയവർ നേതൃത്വം നല്കും.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും 77 വിദ്യാർത്ഥികളാണ് ഇപ്രാവശ്യം കോഴ്സ് പൂർത്തീകരിച്ചത്.
200 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ 10 പ്രധാന വിഷയങ്ങളും 15 ഉപവിഷയങ്ങളും ഓൺലൈനിലും ക്ലാസ്മുറികളിലുമായി നടത്തിയ ക്ലാസുകളിൽ മികച്ച നിലവാരം പുലർത്തിയവർക്കാണ് സർട്ടിഫിക്കറ്റുകൾ നല്കുന്നതെന്ന് പി.ജി ബോർഡ് ചെയർമാൻ പാസ്റ്റർ സാം പി. ജോസഫ് , സെക്രട്ടറി പീറ്റർ മാത്യു കലൂർ എന്നിവർ അറിയിച്ചു.
കൗൺസിലിംഗ് , സൈക്കോളജി, ജേർണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്സുകൾ ഇപ്രാവശ്യത്തെ പ്രത്യേകതകൾ ആണ്.