പുതുവർഷത്തിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു മുപ്പിനി ഐപിസി
നിലമ്പൂർ: ഇന്ത്യാ പെന്തെക്കൊസ്തു ദൈവസഭ നിലമ്പൂർ നോർത്ത് സെന്ററിലെ മുപ്പിനി ചർച്ച് പുതുവർഷത്തിൽ സഭയിലെ എല്ലാ കുടുംബങ്ങൾക്കും ഉയർന്ന നിലവാരമുള്ള ഫലവൃക്ഷ തൈകൾ സൗജന്യമായി വിതരണം ചെയ്തു. സഭാ ശുശ്രൂഷകൻ പാസ്റ്റർ സുഭാഷ് സെക്രട്ടറി എം.എം. സോമനു ആദ്യത്തെ തൈ കൈമാറി. സഭയിലെഎല്ലാ കുടുംബങ്ങൾക്കും ആവശ്യമായ തൈകൾ സ്പോൺസർ ചെയ്തത് നിഖിൽ തോമസ് ആണ്.
Advertisement