റോയ് പി. തോമസ് (62) ബഹ്റൈനിൽ നിര്യാതനായി

റോയ് പി. തോമസ് (62) ബഹ്റൈനിൽ നിര്യാതനായി

മനാമ: മാവേലിക്കര തഴക്കര പുത്തൻപുരയ്ക്കൽ റോയ് പി. തോമസ് (62) ബഹ്റൈനിൽ നിര്യാതനായി. സംസ്കാരം പിന്നീട്. മൃതദേഹം ചൊവ്വാഴ്ച നാട്ടിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ നടത്തി വരുന്നു.

ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്നു. ചികിത്സാർത്ഥം നാട്ടിലേക്ക് പോകുന്ന വഴി ബഹ്റൈൻ എയർപോർട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്.

ബഹ്റൈൻ ഏഷ്യൻ സ്കൂൾ അദ്ധ്യാപികയായ മിനി റോയ് ആണ് ഭാര്യ. മക്കൾ: റോണി തോമസ് (കാനഡ), റീമ തോമസ് (കുവൈത്ത്).

(വാർത്ത: ന്യൂസ് ബ്യൂറോ, ബഹ്റിൻ)