ഇൻഡോ-കനേഡിയൻ പ്രഥമ പെന്തക്കോസ്ത്‌ കോൺഫറൻസ് ടോറോന്റോയിൽ 

ഇൻഡോ-കനേഡിയൻ പ്രഥമ പെന്തക്കോസ്ത്‌ കോൺഫറൻസ് ടോറോന്റോയിൽ 

കാനഡ: പെന്തക്കോസ്ത്‌ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ 9 പ്രൊവിൻസുകളിൽനിന്നും നിന്നും നൂറിൽപരം സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ് 2024 ഓഗസ്റ്റ് മാസം 1 മുതൽ 3 വരെ തീയതികളിൽ ടോറോന്റോയിലെ കാനഡ ക്രിസ്ത്യൻ കോളേജ്‌ ആഡിറ്റോറിയത്തിൽ നടക്കും. 

കൺവീനർ പാസ്റ്റർ ജോൺ തോമസ്‌ (ടൊറൊന്റൊ), സെക്രട്ടറി പാസ്റ്റർ ഫിന്നി ശാമുവേൽ (ലണ്ടൻ, ഒന്റാറിയോ)ട്രഷറാർ പാസ്റ്റർ വിൽസൺ കടവിൽ (എഡ്മണ്ട്ൻ, ആൽബെർട്ട) എന്നിവരെ കൂടാതെ കോൺഫറൻസിന്റെ വിപുലമായ കമ്മറ്റി എല്ലാ പ്രൊവിൻസിനെയും  പ്രതിനിധീകരിച്ചുകൊണ്ടു തിരഞ്ഞെടുത്തു.

പബ്ലിസിറ്റി കൺവീനർമാരായി പാസ്റ്റർ ബാബു ജോർജ്, ബ്ലെസ്സൻ ചെറിയാൻ, പ്രയർ കോർഡിനേറ്റർസായി പാസ്റ്റർമാരായ എബ്രഹാം തോമസും, സാമുവൽ ഡാനിയേലും പ്രവർത്തിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം 16 അംഗ കമ്മറ്റി 9 പ്രൊവിൻസിനെ പ്രതിനിധീകരിച്ച് ഈ കോൺഫറൻസിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കും. വിശാലമായ ലോക്കൽ കമ്മിറ്റിയും പ്രവർത്തിക്കും. 

Advertisement