വിദ്യാഭ്യാസ മേളയും സ്കൂൾ പുസ്തക കൈമാറ്റവും മാർച്ച് 23നു ഷാർജ്ജ വർഷിപ് സെന്ററിൽ

വിദ്യാഭ്യാസ മേളയും സ്കൂൾ പുസ്തക കൈമാറ്റവും മാർച്ച് 23നു ഷാർജ്ജ വർഷിപ് സെന്ററിൽ

ഷാർജ: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി യു.എ.ഇ പെന്തക്കോസ്തു ഐക്യ വേദി (UPF-UAE) വിദ്യാഭ്യാസ മേളയും സ്കൂൾ പുസ്തക കൈമാറ്റവും മാർച്ച് 23നു ഷാർജ്ജ വർഷിപ് സെന്ററിൽ നടത്തും.  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 

യു.എ.ഇ-യിലെ എല്ലാ വിദ്യാലയങ്ങളിലെയും ഗ്രേഡ് 1 മുതൽ 12 വരെ ക്‌ളാസ്സുകളിലെ പാഠപുസ്‌തകങ്ങളും ഗൈഡുകളും കൈമാറ്റം ചെയ്യുവാനും തിരഞ്ഞെടുക്കുവാൻ പുസ്തക മേളയും ഉപരിപഠനത്തിൻെറ അനന്തസാധ്യതകളെ പരിചയപ്പെടുവാനും കരിയർ പ്ലാനിംഗ്, മൈഗ്രേഷൻ, പി.ആർ അവസരങ്ങൾക്കായി കരിയർ കൗൺസിലർമാരെ കാണുവാനും സംവദിക്കുവാനുമുള്ള അവസരവും ഉണ്ടായിരിക്കും.

തികച്ചും സൗജന്യമായി ഈ മേളയിൽ പങ്കെടുക്കുവാനും പുസ്തകങ്ങൾ കൈമാറാനും കഴിയുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഷിബു വര്ഗീസ് - 0508459417 , ജേക്കബ് ജോൺസൻ - 0569914266 , സന്തോഷ് ഈപ്പൻ - 0506576490 എന്നിവരെ ബന്ധപ്പെടുക.