അധ്യയന വർഷാരംഭ കോൺഫറൻസ്  മെയ് 25ന് കോട്ടയം എ.ജി സെൻട്രൽ ഹാളിൽ

അധ്യയന വർഷാരംഭ കോൺഫറൻസ്  മെയ് 25ന് കോട്ടയം എ.ജി സെൻട്രൽ ഹാളിൽ

കോട്ടയം: കോട്ടയം അസംബ്ലീസ് ഓഫ് ഗോഡ് സെൻറർ ചർച്ചിന്റെയും സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മെയ് 25 ശനിയാഴ്ച രാവിലെ 9.30 മുതൽ 1 വരെ അധ്യയന വർഷാരംഭ കോൺഫറൻസ് കോട്ടയം എ.ജി സെൻട്രൽ സഭാഹാളിൽ നടക്കും. പാസ്റ്റർ പ്രിൻസ് റാന്നി മുഖ്യ പ്രഭാഷണം നടത്തും.

അധ്യയന വർഷാരംഭത്തിൽ വിദ്യാർത്ഥികളെ പ്രാർത്ഥിച്ചയക്കുക, കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കോൺഫറൻസിൽ അഞ്ചു വയസിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: പാസ്റ്റർ ബ്ലസൻ ജോൺ: 9961959222

Advertisement