ആത്മനിറവിൻ്റെ നിമിഷങ്ങൾ സമ്മാനിച്ച് ഐപിസി ബഹ്റൈൻ റീജിയൻ വിമൻസ് ഫെല്ലോഷിപ്പ് കോൺഫെറൻസ്

ആത്മനിറവിൻ്റെ നിമിഷങ്ങൾ സമ്മാനിച്ച് ഐപിസി ബഹ്റൈൻ റീജിയൻ വിമൻസ് ഫെല്ലോഷിപ്പ് കോൺഫെറൻസ്
സിസ്റ്റർ സൂസൻ തോമസിനൊപ്പം റീജിയൻ വിമൻസ് ഫെല്ലോഷിപ്പ് പ്രവർത്തകർ

മനാമ: ആത്മ നിറവിൻ്റെ നിമിഷങ്ങൾ സമ്മാനിച്ച് ഐപിസി ബഹ്റൈൻ റീജിയൻ വിമൻസ് ഫെല്ലോഷിപ്പ് കോൺഫെറൻസ് സമാപിച്ചു.

സഗയായിലുള്ള ഐ പി സി ഇമ്മാനുവേൽ ചർച്ച് ഹാളിൽ നടന്ന സമ്മേളനം ഐപിസി ബഹ്റൈൻ റീജിയൻ ജനൽ സെക്രട്ടറി പാസ്റ്റർ തോമസ് ചാക്കോ ഉൽഘാടനം നിർവ്വഹിച്ചു.

റീജിയൻ വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡൻ്റ് സിസ്റ്റർ സൂസൻ തോമസ് നേതൃത്വം നൽകി. സിസ്റ്റർ സൂസൻ ഷാജി (ഒമാൻ) പ്രസംഗിച്ചു.

റീജിയനിൽ നിന്നും വിവിധ സഭകളിലെ പാസ്റ്റർമാരും നിരവധി സഹോദരിമാരും പങ്കെടുത്തു.

Advertisement