സിബിപിസി യുകെ: യൂത്ത് കോൺഫ്രൻസ് ഡിസംബർ 16 ന് 

സിബിപിസി യുകെ: യൂത്ത് കോൺഫ്രൻസ് ഡിസംബർ 16 ന് 

കേംബ്രിഡ്ജ് / (യു.കെ): കേംബ്രിഡ്ജ് ബേഥേൽ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഫ്രൻസ് ഡിസംബർ 16 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 (ജി എം റ്റി) വരെ സെന്റ് നീയോട്ട്സിലെ യെല്ലിങ് ഹൈ സ്ട്രീറ്റിലുള്ള (PE19 6SB) സഭാ ഹാളിൽ  നടക്കും.

ഡോ. എയ്ഞ്ചൽ എല്‍സ വർഗീസ് മുഖ്യസന്ദേശം നൽകും. ഫെയ്ത്ത് കീപേഴ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ റ്റി ജി സാമുവേൽ, എബ്രഹാം വർഗീസ്, റോജി രാജു എന്നിവർ കോൺഫ്രൻസിന് നേതൃത്വം നൽകും.

Advertisement