ബെല്‍ഫാസ്റ്റില്‍ ഐപിസി ബെഥേല്‍ ചര്‍ച്ച് കണ്‍വന്‍ഷൻ ഒക്ടോ. 31 മുതല്‍

ബെല്‍ഫാസ്റ്റില്‍ ഐപിസി ബെഥേല്‍ ചര്‍ച്ച് കണ്‍വന്‍ഷൻ ഒക്ടോ. 31 മുതല്‍

ബെല്‍ഫാസ്റ്റ് : ഐപിസി ബെഥേല്‍ ചര്‍ച്ച് ബെല്‍ഫാസ്റ്റ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ  ബെല്‍ഫാസ്റ്റ് ഗ്ലെന്‍മാക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ച് ഓഡിറ്റോറിയത്തിൽ (BT4 2NN) നടക്കും. പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസന്‍ പള്ളിപ്പാട് പ്രസംഗിക്കും. ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഐപിസി ബെല്‍ഫാസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ ജേക്കബ് ജോണ്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കും.

ക്രിസ്തുവില്‍ നങ്കൂരമിട്ട പ്രത്യാശ എന്ന വിഷയത്തിലായിരിക്കും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണങ്ങള്‍. ഞായറാഴ്ച ഡണ്‍മറി സെയ്മൂര്‍ഹില്‍ മെഥഡിസ്റ്റ് ചര്‍ച്ചിൽ നടക്കുന്ന (BT17 9QT) ആരാധനയോടെ യോഗങ്ങള്‍ സമാപിക്കും. തോംസണ്‍ കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള ടീം സംഗീത ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. സഭാ ശുശ്രൂഷകൾ പാസ്റ്റര്‍ ജേക്കബ് ജോണ്‍ നേതൃത്വം നൽകും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജേക്കബ് ജോണ്‍ - 07885880329, മോന്‍സി ചാക്കോ-  07926508070,  തോമസ് മാത്യു - 07588631013.

Advt.