ഡോ. ഫിലിപ്പ് പി. തോമസ് ഐപിസി ജനറൽ ആക്ടിംഗ് പ്രസിഡൻ്റ്
കുമ്പനാട് : ഡോ. ഫിലിപ്പ് പി. തോമസിനെ ഐപിസി ജനറൽ ആക്ടിംഗ് പ്രസിഡൻ്റായി തിരഞ്ഞെടുത്തു. നവം.11ന് ചേർന്ന ജനറൽ കൗൺസിലിലാണ് തീരുമാനം എടുത്തത്.
ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ജനറൽ പ്രസിഡണ്ട് ആയിരുന്ന പാസ്റ്റർ ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തെ തുടർന്നാണ് നിയമനം.
ഐപിസി ഭരണഘടന അനുസരിച്ച് പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ട് ആക്ടിംഗ് പ്രസിഡണ്ട് ആകുന്ന സഭാ ഭരണഘടന അനുസരിച്ചും (ആർട്ടിക്കിൾ VIII ക്ലോസ് II) മുൻ കീഴ് വഴക്കങ്ങൾ അനുസരിച്ചുമാണ് പാസ്റ്റർ ഫിലിപ് പി തോമസിന് ചുമതല നൽകിയത്. അദ്ദേഹം സഭയുടെ വൈസ് പ്രസിഡൻ്റായി പ്രവർത്തി വരികയായിരുന്നു.
ആലപ്പുഴ കരുവാറ്റ സ്വദേശിയായ പാസ്റ്റർ ഫിലിപ്പ് പി. തോമസ് അമേരിക്കയിലെ സിയാറ്റിൽ ബൈബിൾ കോളജിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദം നേടി തുടർന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി സഭയുടെ വിവിധ ശുശ്രൂഷാ രംഗങ്ങളിൽ വേദ അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലും ഔദ്യോഗിക നേതൃത്വ രംഗത്തും പ്രവർത്തിക്കുന്നു. പിവൈപി 'എ പ്രസിഡണ്ട്, സഭയുടെ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജനറൽ വൈസ് പ്രസിഡണ്ട്, എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
റവ. ഡോ. വത്സൻ എബ്രഹാമിന്റെ സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ച് കുടുംബം എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ച് സഭയുടെ പൂർണ്ണ ആദരവുകളോടെ നടത്തുമെന്നും കൗൺസിൽ തീരുമാനിച്ചു.
Advertisement































