ഉപവാസ പ്രാർത്ഥനയ്ക്കും ഉണർവ്വയോഗങ്ങൾക്കും കലയപുരത്ത്   തുടക്കമായി 

ഉപവാസ പ്രാർത്ഥനയ്ക്കും ഉണർവ്വയോഗങ്ങൾക്കും കലയപുരത്ത്   തുടക്കമായി 

കലയപുരം: ഐ.പി.സി കലയപുരം സെന്ററിന്റെയും ഹെബ്രോൻ  തിയോളജിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് വാർഷിക ഉപവാസ പ്രാർത്ഥനയ്ക്കും ഉണർവ്വയോഗങ്ങൾക്കും  തുടക്കമായി. 
കലയപുരം ഹെബ്രോൻ ഹാളിൽ ആഗസ്റ്റ് 25 ഞായറാഴ്ച വൈകിട്ട് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് കുട്ടിയുടെ അധ്യക്ഷതയിൽ ഐ.പി.സി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ്  പ്രാർത്ഥിച്ച് ആരംഭിച്ചു. ചെയർമാൻ പാസ്റ്റർ തോമസ്  എം. കിടങ്ങാലില്‍ പ്രസംഗിച്ചു. ആഗസ്റ്റ് 31ന് അവസാനിക്കും.

പാസ്റ്റർമാരായ  സുജേഷ് (കോന്നി), റെജി മാത്യു (കോട്ടയം), ജോൺസൺ കാലായിൽ,മഞ്ചേഷ് (മാങ്ങാനം), ബോബൻ ക്ലിറ്റസ് (പുനലൂർ ), ബെഞ്ചമിൻ വർഗീസ്, ശ്രീലേഖ (മാവേലിക്കര) പ്രസംഗിക്കും. പാസ്റ്റർ ജിജി ജോർജ്, പാസ്റ്റർ ഇ. റ്റി എബ്രഹാം  എന്നിവർ  നേതൃത്വം നൽകും.