ശാരോൻ ബൈബിൾ കോളേജ്: റവ. എം.ജെ.ജോൺ വിരമിച്ചു; പാസ്റ്റർ സാം കെ. ജേക്കബ് പുതിയ പ്രിൻസിപ്പാൾ

ശാരോൻ ബൈബിൾ കോളേജ്: റവ. എം.ജെ.ജോൺ വിരമിച്ചു; പാസ്റ്റർ സാം കെ. ജേക്കബ് പുതിയ പ്രിൻസിപ്പാൾ

തിരുവല്ല: ശാരോൻ ബൈബിൾ കോളേജിൽ നാല്പതു വർഷം പ്രിൻസിപ്പലായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ചുവന്ന റവ. എം. ജെ. ജോൺ വിരമിച്ചു. ജൂലൈ നാലിനു കോളേജ് ഓഡിറ്റോറിയത്തിൽ പാസ്റ്റർ ജേക്കബ് ജോർജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സമുചിതമായ യാത്രയയപ്പു നല്കി. പാസ്റ്റർ ഏബ്രഹാം ജോർജ് മുഖ്യ പ്രഭാഷകനായിരുന്നു. പാസ്റ്റർമാരായ ജെ.ജോസഫ്, സജി ഫിലിപ്പ് തിരുവഞ്ചൂർ, വർഗീസ് ജോഷ്വ, ജോസഫ് കുര്യൻ, കുര്യൻ മാത്യു, ലാലു ഈപ്പൻ, ബ്രദർ റ്റി. ഒ. പൊടിക്കുഞ്ഞ്, ബ്രദർ എം. കെ. കുര്യൻ, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിച്ചു. കോളേജ് മാനേജ്‌മെന്റിനുവേണ്ടി പ്രസിഡന്റ് റവ. ജോൺ തോമസും അലൂമ്‌നി അസോസിയേഷനുവേണ്ടി ഭാരവാഹികളും മൊമെന്റോ നല്കി ആദരിച്ചു.

ശാരോൻ ബൈബിൾ കോളേജിലും ശാരോൻ വിമിൻസ് കോളേജിലും അധ്യാപികയായിരുന്ന ഭാര്യ സിസ്റ്റർ ഗ്രേസ് ജോണിനെയും കോളേജ് ആദരിച്ചു. മകനോടൊപ്പം അമേരിക്കയിലേക്കു കുടിയേറുന്നതിനാലാണ് ഇരുവരും വിരമിക്കുന്നത്. പുതിയ പ്രിൻസിപ്പലായി പാസ്റ്റർ സാം കെ. ജേക്കബിനെയും രജിസ്ട്രാറായി പാസ്റ്റർ റോഷൻ ജേക്കബിനെയും നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് കോളേജ് പ്രസിഡന്റ് പരസ്യപ്പെടുത്തി. പുതുതായി ചുമതലയേറ്റവർക്കുവേണ്ടി പാസ്റ്റർ റ്റി. എം. ഫിലിപ്പ് പ്രാർഥിച്ചു. മുൻ പ്രിൻസിപ്പൽ ഇനി പ്രിൻസിപ്പൽ എമരിറ്റസായി സേവനമനുഷ്ഠിക്കും. വൈസ് പ്രിൻസിപ്പൽ റവ. ജേക്കബ് ജോർജ് തൽ സ്ഥാനത്തു തുടരും. പാസ്റ്റർ സാം കെ. ജേക്കബ് സ്വാഗതവും പാസ്റ്റർ റോഷൻ ജേക്കബ് നന്ദിയും പറഞ്ഞു. ബിനു വർഗീസ് ഗാനങ്ങളാലപിച്ചു. പാസ്റ്റർ ജോൺ വി. ജേക്കബ് സമാപനപ്രാർഥന നിർവഹിച്ചു.

Advertisement