ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് : ജനറൽ കൺവൻഷനും മിഷണറി സമ്മേളനവും സെപ്. 30 മുതൽ ഒക്ടോ.2 വരെ

ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് : ജനറൽ കൺവൻഷനും മിഷണറി സമ്മേളനവും സെപ്. 30 മുതൽ ഒക്ടോ.2 വരെ

പെരുമ്പാവൂർ: പ്രമുഖ മിഷനറി സംഘടനയായ ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് ഇന്ത്യയുടെ   ജനറൽ കൺവൻഷനും മിഷണറി സമ്മേളനവും സെപ് .30 മുതൽ ഒക്ടോ .2 വരെ പെരുമ്പാവൂർ വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടക്കും.

ഡയറക്ടർ പാസ്റ്റർ പി ഓ ഏലിയാസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ  നൂറുദിൻ മുല്ല (ബാംഗ്ലൂർ) മുഖ്യ സന്ദേശം നൽകും. ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് വൈസ് പ്രസിഡൻ്റ് അഡ്വ.ജോൺസൺ പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. ഒക്ടോ: 1, 2 തിയതികളിൽ നടക്കുന്ന സുവിശേഷ യോഗങ്ങളിൽ പാസ്റ്റർ നൂറുദിൻ മുല്ല, പാസ്റ്റർ :

എം.എ തോമസ്, ഗോസ്പൽ ഇൻ ആക്ഷൻ പ്രസിഡൻറ് പാസ്റ്റർ ബേബി വി കുര്യാക്കോസ്, പാസ്റ്റർ പി.ഡി ദാസ് (ജനറൽ സെക്രട്ടറി) , പാസ്റ്റർ സുരേഷ് കീഴൂർ തുടങ്ങിയവർ പ്രസംഗിക്കും.

പകൽ നടത്തപ്പെടുന്ന മിഷണറി മിറ്റിംഗുകളിൽ പാസ്റ്റർ ഏ വി ജോസ്, ഇവാ പിജെ ജോൺ , പാസ്റ്റർ നിബു ജേക്കബ്ബ്, ഇവാ തോമസ് ദാനിയേൽ, ഇവാ. സുരേഷ് ബാബു ,അഡ്വ ജോൺസൺ പള്ളിക്കുന്നേൽ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ എടുക്കും. 2 ന്  വൈകിട്ട് നടക്കുന്ന 43 മത് സ്ത്രോത്ര ശുശ്രൂഷ പാസ്റ്റർ ബേബി വി കുര്യാക്കോസ് നിർവ്വഹിക്കും. പാസ്റ്റർ സുരേഷ് കീഴൂർ അദ്ധ്യക്ഷത വഹിക്കും. അന്നേ ദിവസം പകൽ നടത്തപ്പെടുന്ന കർത്തൃമേശയിൽ പാസ്റ്റർ പി ഡി ദാസ്  പ്രസംഗിക്കും. സംഗീത ശുശ്രൂഷകളിൽ ഗായകർ ബ്രദേഴ്സ് ലോഡ്സൺ ആൻ്റണി, ഇമ്മാനുവേൽ കെ.ബി, ഡാനിയേൽ ദാസ്  എന്നീവർ ഗാനങ്ങൾ ആലപിക്കും.

മിഷണറിന്മാർ അനുഭവ സാക്ഷ്യങ്ങൾ വിവരിക്കും.  പാസ്റ്റർ സജിമോൻ സി ഡി , പാസ്റ്റർ ജോയി യെഹസ്കിയേൽ, ബ്രദർ സുരേഷ് അറക്കപ്പടി , പാസ്റ്റർ സൈമൺ കെ. സി എന്നിവർ നേതൃത്വം നൽകും.