ഐപിസി മലബാർ കേരള സ്റ്റേറ്റ് നിലവിൽ വന്നു

ഐപിസി മലബാർ കേരള സ്റ്റേറ്റ് നിലവിൽ വന്നു
പാസ്റ്റർ ജോൺ ജോർജ്, പാസ്റ്റർ ബിജോയ് കുര്യാക്കോസ്, ജോർജ് തോമസ് എന്നിവർ

കുമ്പനാട്: ഇന്ത്യൻ പെന്തെക്കോസ്തു ദൈവസഭ 2025 ഫെബ്രുവരി 26 ന് കേരള സ്റ്റേറ്റ് വിഭജിച്ച് പുതുതായി ഐപിസി മലബാർ കേരള സ്റ്റേറ്റ് രൂപീകരിച്ചു. ഐപിസി ജനറൽ പ്രസിഡൻറ് പാസ്റ്റർ ഡോ .ടി വത്സൻ എബ്രഹാം പുതിയ ഭാരവാഹികളെ  പ്രഖ്യാപിച്ചു.

പാസ്റ്റർ ജോൺ ജോർജ് (പ്രസിഡൻറ്), പാസ്റ്റർ ജിമ്മി കുര്യാക്കോസ് (വൈസ് പ്രസിഡൻറ്), പാസ്റ്റർ ബിജോയ് കുര്യാക്കോസ് (സെക്രട്ടറി), പാസ്റ്റർ ജോയ് ഗീവർഗീസ്, ബ്രദർ വിൻസൻറ് തോമസ് (ജോയിൻ സെക്രട്ടറിമാർ) ബ്രദർ ജോർജ് തോമസ് (ട്രഷറർ) എന്നിവരാണ്  ഭാരവാഹികൾ. 

അടുത്ത തിരഞ്ഞെടുപ്പുവരെയുള്ള താല്ക്കാലിക ഭാരവാഹികളായി (അഡ്ഹോക്ക്) ഇവർ തുടരുമെന്നും മലബാറിലെ തൽസ്ഥിതിയും മറ്റു

സ്ഥിതിവിവരങ്ങളും ജനറൽ കൗൺസിലിനു നല്കുന്നതിനും ഭരണഘടന പ്രകാരമുള്ള മെമ്പർഷിപ്പ് ശേഖരിക്കലുമാണ് പ്രാഥമിക ചുമതലയെന്നും ജനറൽ പ്രസിഡൻ്റ് അറിയിച്ചു.

പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കസർഗോഡ് ആറ് റവന്യൂ ജില്ലകളിലുള്ള ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭയുടെ 34 സെൻററുകളിൽ ഉൾപ്പെട്ട 513 സഭകൾ ഐപിസി മലബാർ കേരള സ്റ്റേറ്റിന്റെ പരിധിയിൽ വരും.

സഭാ ജനറൽ പ്രസിഡൻറ് പാസ്റ്റർ ഡോ. വത്സൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ്  സ്ഥാനാരോഹണ പ്രാർത്ഥന നടത്തി. ജനറൽ ജോയിൻ്റ് സെക്രട്ടറി ഡോ. കാച്ചാണത്ത് വർക്കി ഏബ്രഹാം, ജനറൽ ട്രഷറർ ഡോ. ജോൺ ജോസഫ്, പാസ്റ്റർമാരായ സണ്ണി കുര്യൻ, വർഗീസ് മത്തായി, ജോൺ ജോർജ്, ബിജോയ് കുര്യാക്കോസ്, കെ പി കുര്യൻ, കെ.കോശി, പി.എ. മാത്യു, പി.എ. കുര്യൻ എന്നിവർ പ്രസംഗിച്ചു.

Advertisement