നെല്ലിക്കുന്ന് ഐ പി സി നവതിയുടെ നിറവിൽ 

നെല്ലിക്കുന്ന് ഐ പി സി നവതിയുടെ നിറവിൽ 

തൃശൂർ :ഐ പി സി തൃശൂർ വെസ്റ്റ് സെന്ററിലെ പ്രധാന സഭയായ നെല്ലിക്കുന്ന് ഇമ്മാനുവേൽ ചർച്ച് ആരംഭിച്ചിട്ടു ഒൻപത് പതിറ്റാണ്ടു പിന്നിടുന്നു.

നവതിയോടാനുബന്ധിച്ചു നവംബർ 28,29 വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 6 ന് ചർച്ച് ഗ്രൗണ്ടിൽ നടക്കുന്ന സുവിശേഷ യോഗത്തിൽ പാസ്റ്റർ സജോ തോണിക്കുഴിയിൽ, പാസ്റ്റർ അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. പ്രശസ്ത ഗായകൻ പോൾസൺ കണ്ണൂരിന്റെ നേതൃത്വത്തിൽ പ്രെയ്‌സ് മ്യൂസിക്‌ ഗാനങ്ങൾ ആലപിക്കും.

30ന് ഞായർ വൈകീട്ട് 4 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാ ശുശ്രുഷകൻ പാസ്റ്റർ ഷാജിമോൻ കെ അധ്യക്ഷത വഹിക്കും. പാസ്റ്റർ എബ്രഹാം ജോർജ് ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി തിമൊത്തി എ.സി. സഭാ ചരിത്രം അവതരിപ്പിക്കും. സഭാ ഡയറക്ടറിയുടെ പ്രകാശനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസഫ് ജോർജ് സന്ദേശം നൽകും.

ചാരിറ്റി പ്രവർത്തനങ്ങളുടെ വിതരണം ഡിസിസി പ്രസിഡന്റ്‌ ജോസഫ് ടാജറ്റ്‌, ഡെപ്യൂട്ടി മേയർ എം. എൽ റോസി എന്നിവർ നിർവഹിക്കും. വൈസ് പ്രസിഡന്റ്‌ പി. ഐ ജോർജ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി എബ്രഹാം സക്കറിയ നന്ദിയും പറയും.

Advt.