യുവജനങ്ങൾക്ക് പുത്തനുണർവ്വേകി പി.വൈ.പി.എ റാന്നി ഈസ്റ്റ് ക്യാമ്പ്
പാസ്റ്റർ രാജു മേത്ര (പാസ്റ്റർ വർഗീസ് എബ്രഹാം) സമാപന സന്ദേശം നൽകുന്നു
വാർത്ത: ജോസി പ്ലാത്താനത്ത്
റാന്നി: യുവജനങ്ങൾക്ക് പുത്തനുണർവ്വേകി പി.വൈ.പി.എ റാന്നി ഈസ്റ്റ് സെന്റർ ക്യാമ്പിന് സമാപിച്ചു. സമാപന സമ്മേളനത്തിൽ പാസ്റ്റർ എബി പി. സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിച്ചു, സെന്റർ ശുശ്രൂഷകൻ പാസ്റ്റർ രാജു മേത്ര (പാസ്റ്റർ വർഗീസ് എബ്രഹാം) സമാപന സന്ദേശം നൽകി. സ്റ്റേറ്റ് പി.വൈ.പി.എ ജോ. സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, സ്റ്റേറ്റ് പി.വൈ.പി.എ ജനറൽ കോ-ഓർഡിനേറ്റർ ജോസി പ്ലാത്താനത് എന്നിവർ ആശംസകൾ അറിയിച്ചു. സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ സന്തോഷ് മേമന സ്വാഗതവും, സെക്രട്ടറി പാസ്റ്റർ സന്തോഷ് വർഗീസ് നന്ദിയും പറഞ്ഞു. പാസ്റ്റർ കെ.എസ്. മത്തായി പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞു.
ക്യാമ്പിന്റെ വിവിധ സെക്ഷനുകളിൽ ഇവാ. ഷിബിൻ സാമുവേൽ, പാസ്റ്റർ സാം കുമരകം, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഷാർലറ്റ് വി മാത്യു, പാസ്റ്റർ റജിൽ കോതമംഗലം, ജോഷ് ജോൺ, രഞ്ജി സാം, ഇവാ. മോൻസി മാമ്മൻ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം- ആശംസ: സന്ദീപ് വിളമ്പുകണ്ടം
സമാപന സമ്മേളനം- ആശംസ: ജോസി പ്ലാത്താനത്
സ്റ്റേറ്റ് പി.വൈ.പി.എ ഭാരവാഹികളായ ജസ്റ്റിൻ നെടുവേലിൽ , ലിജോ സാമുവേൽ, ഷിബിൻ ഗിലയാദ് എന്നിവർ വിവിധ സെക്ഷനുകളിൽ ആശംസകൾ അറിയിച്ചു. പാസ്റ്റർ ലോഡ്‌സൺ ആന്റണി, ഇവാ. എബ്രഹാം ക്രിസ്റ്റഫർ, ഡാനിയേൽ ദാസ്, ജോയൽ പാടവത്ത്, റോബിൻ ജോസഫ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
പി.വൈ.പി.എ റാന്നി ഈസ്റ്റ് സെന്റർ ഭാരവാഹികളായ സന്തോഷ് മേമന, പാസ്റ്റർ സോനു ജോർജ്, പാസ്റ്റർ സന്തോഷ് വർഗീസ്, പാസ്റ്റർ റോജി ജോർജ്, പ്രീഷ്യസ് കെ. സാമുവേൽ, ആൻഡ് വി. പ്രസന്നൻ, ജോൺസൻ കാവുങ്കൽ, റോയൽ ചാക്കോ എന്നിവർ നേതൃത്വം നൽകി



