മുഖാമുഖ ചർച്ചയും ശുശ്രൂഷകന്മാർക്കുള്ളേ പോളിസി വിതരണം ഇന്ന് ഡിസം. 6 ന്
കുമ്പനാട് : ഐപിസി സോഷ്യൽ വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ മുഖാമുഖ ചർച്ചയും ശുശ്രൂഷകന്മാർക്കുള്ള ഇൻഷുറൻസ് പോളിസി വിതരണവും ഡിസം.6, 7 തിയതികളിൽ കൊല്ലം ജില്ലയിൽ നടക്കും. ഡിസം. 6 ന് രാവിലെ 10 ന് കൊല്ലം ചിന്നക്കട ജംഗ്ഷനിലെ ഐപിസി ടൗൺ സഭയിൽ നടക്കുന്ന സമ്മേളനം ഐപിസി സ്റ്റേറ്റ് പ്രസ്ബിബിറ്റർ പാസ്റ്റർ ജോൺ റിച്ചാർഡ്സ് ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞ് 2.30 ന് കൊട്ടാരക്കര ഐപിസി ബേർശേബ ഹാളിൽ നടക്കുന്ന സമ്മേളനം കൊട്ടാരക്കരെ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എ.ഒ. തോമസ്കുട്ടി ഉദ്ഘാടനം ചെയ്യും.
ഡിസം. 7 ന് രാവിലെ 10 ന് പത്തനാപുരം ഐ പി സി ശാലേം സഭയിൽ നടക്കുന്ന സമ്മേളനം ഐപിസി ജനറൽ പ്രസ്ബിബിറ്റർ പാസ്റ്റർ സാം ജോർജ് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30 ന് വേങ്ങൂർ ന്യൂലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ നടക്കുന്ന സമ്മേളനം കൊട്ടാരക്കരെ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജോ.സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് വേങ്ങുർ, സംസ്ഥാന ട്രഷറാർ ബ്രദർ പി.എം.ഫിലിപ്പ് , ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് , വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം , ജോ.സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് എന്നിവർ പദ്ധതി അവതരണം നടത്തും.
ശുശ്രൂഷകന്മാർക്കുള്ള ഇൻഷുറൻസ് പ്രീമിയം തുക പാസ്റ്റർ എബ്രഹാം ഉമ്മനും കൊല്ലം ജില്ലയിലെ കോയിൻ ബോക്സ് വാങ്ങാനുള്ള ധനസഹായം പാസ്റ്റർ ഫിലിപ്പ് പി. തോമസ് എന്നിവരാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.