ഐപിസി സൺഡേസ്കൂൾ സംസ്ഥാന നേതൃപരിശീലന ക്യാംപ് തുടങ്ങി
തിരുവല്ല: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സൺഡേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന നേതൃപരിശീലന ക്യാംപ് തുടങ്ങി. തിരുവല്ല കൊമ്പാടി മാർത്തോമാ റിട്രീറ്റ് സെന്ററിൽ ഐപിസി സംസ്ഥാന പ്രസ്ബിറ്റർ പാസ്റ്റർ ജോൺ റിച്ചാർഡ് ക്യാംപ് ഉദ്ഘാടനം ചെയ്തു. ധാർമികബോധമുള്ള തലമുറയെ രൂപപ്പെടുത്താൻ സൺഡേസ്കൂളിൻ്റെ പങ്ക് വിലപ്പെട്ടതാണെന്ന് പാസ്റ്റർ ജോൺ റിച്ചാർഡ് പറഞ്ഞു.
സൺഡേസ്കൂൾ സംസ്ഥാന സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി അധ്യക്ഷത വഹിച്ചു. ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, പാസ്റ്റർ ജെയിംസ് എബ്രഹാം, ട്രഷറർ ഫിന്നി പി .മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ ടി.എ.തോമസ് വടക്കഞ്ചേരി, തോമസ് ജോർജ് കട്ടപ്പന, പി.വി.ഉമ്മൻ, സജിമോൻ ഫിലിപ്പ്, ജിസ്‌മോൻ കട്ടപ്പന, ബിജു മാത്യു ഇടമൺ, ബ്രദർ റോയ് ആന്റണി, ജോസ് ജോൺ, ബെന്നി പുള്ളോലിക്കൽ, ജോജി ഐപ്പ് മാത്യൂസ്, ഡോ. മാർക്ക് മുനിയപ്പ കർണാടക, ഡോ. സാം എബ്രഹാം ഹിമചൽപ്രദേശ്, റവ.സ്റ്റീഫൻ കർണാടക, പാസ്റ്റർ ജോസ് പ്രസാദ് തമിഴ്നാട് എന്നിവർ ക്ലാസ് നയിച്ചു. ചിത്രങ്ങളിലൂടെയും ദൃശ്യാവിഷ്കരണത്തിലൂടെയും ക്ലാസുകൾ നയിക്കുന്നതിനെ കുറിച്ചുള്ള എഫ്ജിബിഎസ് പദ്ധതിയാണ് ത്രിദിന ക്ലാസുകളിലുടെ പഠിപ്പിക്കുന്നത്.
ക്ലാസ് നാളെ (ബുധൻ) സമാപിക്കും. നാളെ 3 മണിക്ക് സമാപന സമ്മേളനം നടക്കും.
Advertisement