പാസ്റ്റർ ജോർജ് പി ചാക്കോ നയിക്കുന്ന ഓൺലൈൻ പഠന ക്ലാസുകൾ ഫെബ്രുവരി 29 മുതൽ

പാസ്റ്റർ ജോർജ് പി ചാക്കോ  നയിക്കുന്ന ഓൺലൈൻ പഠന ക്ലാസുകൾ   ഫെബ്രുവരി 29 മുതൽ

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന ' നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ ' എന്ന ഓൺലൈൻ പ്രോഗ്രാമിൻ്റെ ഭാഗമായി 'ആന്തരീക സൗഖ്യം ബൈബിൾ അടിസ്ഥാനത്തിൽ (Inner Healing)' എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 29 മാർച്ച് 2 വരെ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ പഠനക്ലാസും ആരാധനയും Zoom പ്ലാറ്റ്ഫോമിൽ നടക്കും. പ്രമുഖ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ജോർജ് പി. ചാക്കോ ക്ലാസുകൾ നയിക്കും. ന്യൂയോർക്കിലെ ക്രൈസ്റ്റ് എ ജി സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമാണ് പാസ്റ്റർ ജോർജ് പി. ചാക്കോ.

2023 ഒക്ടോബർ 1 ന് രാവിലെ 6 ന്  ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. പ്രാർത്ഥനാ സംബന്ധിയായ വ്യത്യസ്തങ്ങളായ ആത്മീക പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

പാസ്റ്റർമാരായ ബിജു ദാനം (കേരളം), ഫിന്നി ജോർജ് (പഞ്ചാബ്), കെ.രാജൻ (ദുബായ്) എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷൻമാരാകും. ആലുവ എ.ജി.ക്വയർ, പ്ലാമൂട് എ.ജി. ഇവാഞ്ചലിസ്റ്റിക് സെൻറർ ക്വയർ, തിരുവല്ല ടൗൺ എ.ജി.ക്വയർ എന്നിവർ യഥാക്രമം ഫെബ്രുവരി 29, മാർച്ച് 1, 2 തീയതികളിൽ ഗാനശുശ്രുഷ നയിക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ), മനോജ് വർഗീസ് (സെക്രട്ടറി), ഡി.കുമാർ ദാസ് (ട്രഷറാർ), കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), എം.ജെ.ക്രിസ്റ്റഫർ ( കമ്മിറ്റി മെമ്പർ) എന്നിവർ നേതൃത്വം നല്കുന്നു.

Zoom ID: 89270649969

പാസ്കോഡ്: 2023

വിവരങ്ങൾക്ക്: പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ മനോജ് വർഗീസ്: 9048437210

Advertisement 

Advertisement