ഐപിസി കൊല്ലം സൗത്ത് സെന്റർ കൺവെൻഷൻ നടന്നു
കൊല്ലം : ഐപിസി കൊല്ലം സൗത്ത് സെന്റർ കൺവെൻഷൻ നവംബർ 23-25 വരെ കൊല്ലം ജവാഹർ ബാലഭവനിൽ നടന്നു.
സെന്റർ സെക്രട്ടറി പാസ്റ്റർ മനു.എം. ആദ്ധ്യക്ഷതയിൽ സെന്റർ സ്ഥാപക പ്രസിഡന്റും ഐപിസി. കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും പീസ് &ജെസ്റ്റിസ് ബോർഡ് മെമ്പറും കൊട്ടാരക്കര മേഖല വൈസ് പ്രസിഡന്റുമായ പാസ്റ്റർ ജോൺ റിച്ചാർഡ്‌സ് ഉത്ഘാടനം ചെയ്തു. പാസ്റ്റർമാരായ ജോയി പറയ്ക്കൽ, ജോൺസൻ ദാനിയേൽ, ഷാജി എം. പോൾ, രാജു ആനിക്കാട് എന്നിവർ ദൈവ വചനം പ്രസംഗിച്ചു.
സംയുക്ത ആരാധന ഐപിസി. ബെഥേൽ ടൗൺ ചർച്ചിൽ നടന്നു. പാസ്റ്റർ അനീഷ് കൊല്ലം കർത്തൃമേശയിൽ ദൈവ വചനം ശുശ്രൂഷിക്കുകയും സെന്റർ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ ജോൺ റിച്ചാർഡ്‌സ് കർത്തൃമേശ ശുശ്രുഷ നിർവഹിക്കുകയും ചെയ്തു. സംയുക്ത ആരാധനയിൽ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് ദൈവ വചനം ശുശ്രുഷിക്കുകയും ഹെവൻലി ബീറ്റ്സ് കലയപുരം ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.
വൈസ് പ്രസിഡന്റ് - പാസ്റ്റർ ഐ. ജോൺസൻ, സെക്രട്ടറി - പാസ്റ്റർ എം. മനു, ജോയിന്റ് സെക്രട്ടറി - ബ്രദർ ഷിബു, ട്രെഷറർ - ബ്രദർ സി. ദാസ് എന്നിവർ നേതൃത്വം നൽകി.