കല്ലുമല ദൈവസഭ ജനറൽ കൺവൻഷൻ ഡിസം. 27 മുതൽ

കല്ലുമല ദൈവസഭ ജനറൽ കൺവൻഷൻ ഡിസം. 27 മുതൽ

മാവേലിക്കര: ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ദൈവസഭയുടെ ജനറൽ കൺവെൻഷൻ ഡിസം. 27 മുതൽ 31 വരെ കല്ലുമല ഐ.ഇ.എം ഗ്രൗണ്ടിൽ നടക്കും.രാത്രി യോഗങ്ങൾ വൈകുന്നേരം 5.30 മുതൽ 9 വരെയും സംയുക്ത ആരാധന ഞായറാഴ്ച്ച രാവിലെ 8.30 മുതൽ നടക്കും. 

ബൈബിൾ ക്ലാസ്സുകൾ, യൂത്ത് മീറ്റിംഗ്, ചൈൽഡ് ഇവാഞ്ചലിസം മീറ്റിംഗ്, സഹോദരിമാരുടെ മീറ്റിംഗ്,  എന്നിവയും നടക്കും.  പാസ്റ്റർമാരായ അനീഷ് തോമസ്, ഷാജി എം.പോൾ , കെ.ജെ മാത്യു, ഡോ.ഐസക് വി.മാത്യു എന്നിവർ സന്ദേശം നൽകും.

Advertisement