താഴ്‌മയുടെ പ്രതീകമായി പാസ്റ്റർ ബഞ്ചമിൻ വർഗീസ്
താഴ്‌മയുടെ പ്രതീകമായി പാസ്റ്റർ ബഞ്ചമിൻ വർഗീസ്
തയ്യാറാക്കിയത്: സുബി ജോൺസൺ അടൂർ
ഫോട്ടോ: പാസ്റ്റർ ജെയിംസ് ഏബ്രഹാം
ഒരളവോളം മലങ്കരയിലെ പെന്തെക്കോസ്തിന്റെ ചരിത്രത്തോടൊപ്പം ആൾപ്പൊക്കമുള്ള വ്യക്തിത്വമാണ് പാസ്റ്റർ ബഞ്ചമിൻ വർഗീസ്. ഓർമവെച്ച നാൾമുതൽ പെന്തെക്കോസ്തിൽ തന്നെയായതിനാലാവാം 'മറ്റു വീര്യകൃത്യങ്ങൾ' ചെയ്തിട്ടുണ്ടെന്ന് വിളിച്ചു പറയാനൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു ആത്മീയനു എങ്ങനെ ലളിതമായി ജീവിക്കാൻ കഴിയുമെന്നതിന്റെ മലയാളക്കരയിലെ ഒരു ദൃഷ്ടാന്തം കൂടിയാണ് പാസ്റ്റർ ബഞ്ചമിൻ വർഗീസ്.
ചരിത്രവഴിയിൽ ബഞ്ചമിൻ വർഗീസിന്റെ നാൾവഴിതേടിപ്പോയാൽ കൈരളിയിലെ പെന്തെക്കോസിൻ്റെ തുടക്കക്കാരിലൊരാളായ കുക്കു സായിപ്പോളം എത്തും. ബഞ്ചമിൻ വർഗീസിന്റെ പിതാവിനെ സ്നാനപ്പെടുത്തിയത് കുക്കുസായിപ്പായിരുന്നു.
ജീവിതയാത്രയിൽ ഒരു നൂറ്റാണ്ടിന്റെ പടിവാതിലിൽ പുഞ്ചിരിതൂകി നിൽക്കുന്ന പാസ്റ്റർ ബഞ്ചമിൻ വർഗീസ് വിശ്വാസികൾക്കിടയിൽ തങ്കപ്പെട്ടവനായത് തൻ്റെ ജീവിതമാതൃകയൊന്നുകൊണ്ട് മാത്രമാണ്. ശുശ്രൂഷാരംഗത്തും ഐപിസിയിലെ ഭരണരംഗത്തും ഏറെ ശോഭിക്കുകയും സഭകളുടെ വളർച്ചയ്ക്കും സുവിശേഷമുന്നേറ്റത്തിനും വ്യാപനത്തിനും ഏറെ പ്രയത്നിക്കുകയും ചെയ്‌ത പാസ്റ്റർ ബഞ്ചമിൻ വർഗീസ് ഐപിസിയിലെ സീനിയർ ശുശ്രൂഷകരിലെ സൗമ്യമുഖമാണ്. ശുശ്രൂഷാകാലയളവിൽ ഒട്ടേറെ പ്രയാസങ്ങളും ഒറ്റപ്പെടുത്തലുകളും അവഗണനയും ഒക്കെ നേരിട്ടപ്പോഴൊക്കെ ആദ്യകാല പിതാക്കന്മാർ ചൊല്ലിക്കൊടുത്ത ഉപദേശസത്യങ്ങളും നാൾതോറുമുള്ള വചനധ്യാനവും തൻ്റെ സഹധർമ്മിണിയും സ്നേഹിക്കുന്ന ചില വിശ്വാസികളും തനിക്ക് കരുത്തേകി. ചങ്കുപൊട്ടി ഉറക്കെകരയേണ്ട ചില സന്ദർഭങ്ങളിൽ ഒരു പിതാവ് ആശ്വസിപ്പിക്കുമ്പോലെ കർത്താവിൻ്റെ ബലമുള്ള കരം അദ്ദേഹത്തെ താങ്ങി.
ഒട്ടേറെ തിരക്കിലും ശാലേം ട്രാക്റ്റ് സൊസൈറ്റിയുടെ അമരത്ത് ഇരുന്ന് അതിനെ നയിച്ചു. ട്രാക്റ്റ് സൊസൈറ്റിയിലൂടെ അനേകർക്ക് സുവിശേഷം പകർന്നു. ഐപിസി കൊട്ടാരക്കര മേഖലയോടൊപ്പം നടന്ന് അതിനെ നയിക്കുവാൻ പാസ്റ്റർ ബഞ്ചമിൻ വർഗീസ് മുൻപന്തിയിൽ നിലകൊള്ളുന്നു. ശാരീരികമായ ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ആത്മീയകാര്യങ്ങളിൽ ഏറെ ഉത്സാഹിയാണ്.
തിളക്കമാർന്ന പ്രവർത്തനങ്ങളും ശോഭയേറിയ ശുശ്രൂഷകളും സമ്മാനിച്ച പാസ്റ്റർ ബഞ്ചമിൻ വർഗീസിന്റെ ജീവിതം ചരിത്രത്താളുകളിൽ എന്നും പ്രശോഭിക്കും.
തുവയൂർ തെക്കെവീട്ടുമലയിൽ പാസ്റ്റർ റ്റി.കെ. വർഗീസിൻ്റെയും സിസ്റ്റർ ആച്ചിയമ്മ വർഗീസിന്റെയും മകനായി 1930 മാർച്ച് രണ്ടി ന് ജനനം. പിതാവ് സുവിശേഷകനാകയാൽ തന്നോടൊപ്പം പ്രവർത്തനങ്ങളിൽ വ്യാപൃത നാകുകയും 1949 മാർച്ച് 15, തൻ്റെ 18-ാമത്തെ വയസ്സിൽ രക്ഷാനിർണയം പ്രാപിക്കുകയും ചെയ്തു. 1950-ൽ പാസ്റ്റർ റ്റി. ജി. ഉമ്മന്റെ കൈക്കീഴിൽ മാരാമൺ പമ്പാനദിയിൽ മുഴുകൽ സ്നാനം സ്വീകരിച്ചു. പഠനകാലയളവിൽ തന്നെ പ്രാർഥനാകൂട്ടങ്ങൾ സംഘടിപ്പിക്കുകയും സുവിശേഷം അറിയിക്കുകയും ചെയ്‌ത താൻ പിവൈപിഎ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കോട്ടയം വാകത്താനത്ത് പിവൈപിഎയുടെ ഒരു ക്യാമ്പ് നടക്കുമ്പോൾ മിഷ്യൻ ദൗത്യം ഏറ്റെടുത്തു. തുടർന്ന് 1955-59 കാലത്ത് വചനപഠനത്തിനായി ബാംഗ്ലൂരിലുള്ള ഏഷ്യൻ ബൈബിൾ കോളേജിൽ (എസ്എബിസി) പഠനം പൂർത്തികരിച്ചശേഷം വിവിധസ്ഥലങ്ങ ളിൽ ദൂതുവാഹിയായി പ്രവർത്തിച്ചു.
1960-ൽ ശൂരനാട് പ്രവർത്തനം ആരംഭിച്ചു. 1969-72 വരെയുള്ള കാലയളവുകളിൽ അമേ രിക്കയിൽ കാലിഫോർണിയായിലുള്ള West Coast ബൈബിൾ കോളജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ തനിക്ക് അമേരിക്കയിൽ സ്ഥിരതാമസമാക്കുവാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടും മാതൃരാജ്യത്ത് സുവിശേഷപ്രവർത്തനം ചെയ്യണമെന്നുള്ള അതിയായ ആഗ്രഹം ഇന്ത്യയിലേക്കു മടങ്ങാൻ കാരണമായി. 1973 മാർച്ച് 6-ന് പനംതോപ്പ് എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.
യാത്രാസൗകര്യങ്ങൾ പരിമിതമായ കാലമായിരുന്നിട്ടും പുതിയ പ്രവർത്തനമേഖലകളോടുള്ള താൽപര്യവും, ആത്മാക്കളെകുറി ച്ചുള്ള ഭാരവും നിമിത്തം ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ റ്റി.ജി. ഉമ്മൻ, പാസ്റ്റർ പി.എം. ഫിലിപ്പ്, പാസ്റ്റർ സി.കെ. ദാനിയേൽ, പാസ്റ്റർ വി.റ്റി. ജോസഫ്, സിസ്റ്റർ അന്നമ്മ ഏബ്രഹാം എന്നിവർ കടന്നുവന്ന് പ്രവർത്തനങ്ങൾക്ക് കൈത്താങ്ങൽ തന്നത് നന്ദിയോടെ സ്മരിക്കുന്നു.
1984-ൽ അടൂർ സെന്റർ ശുശ്രൂഷകനായി പ്രസ്ബിറ്ററി നിയമിച്ചു. 1990-കളിൽ അടൂർ സെന്റർ വിഭജനത്തെതുടർന്ന് പന്തളം, അടൂർ (ഇ.) അടൂർ എന്നീ പേരുകളിൽ സെന്റർമാറ്റപ്പെടുകയും അടൂരിൻ്റെ മാത്രം ചുമതല ഏൽക്കുകയും ചെയ്തു. ചില നാളുകൾക്കുശേഷം അടൂർ (west) സെൻ്റർ പേര് സ്വീകരിക്കുകയും ചെയ്തു. 2016 കാലയളവുകളിൽ സെന്ററിന്റെ ചുമതലയിൽ നിന്നും വിരമിച്ചു.
ജനറൽ സ്റ്റേറ്റ് കൗൺസിലുകളിൽ ദീർഘകാലം പ്രവർത്തിക്കുകയും രണ്ടു ടേം ജനറൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുവാനും കർത്താവ് സഹായിച്ചു. വളരെ സൗമ്യതയോടും ക്ഷമയോടും കാര്യങ്ങൾ ചെയ്യുവാൻ കർത്തൃ ദാസന് ദൈവം കൃപകൊടുക്കുന്നു. സാധുക്കളെ ചെന്ന് അവരുടെ സങ്കടങ്ങളിൽ കാണുകയും അവർക്ക് ആവശ്യമായ കൈത്താങ്ങുകൾ നൽകുന്നതും തന്റെ ജീവിതത്തിൽ സന്തോഷം പകരുന്നു. രോഗത്തിലും ക്ഷീണത്തിലും ഭവന ത്തിൽ വശ്രമിക്കുന്നവരെ ചെന്നു കാണുന്ന ഒരു അനുഗ്രഹിക്കപ്പെട്ട സ്വഭാവം എടുത്തു പറയേണ്ടതാണ്. കാലം അതിൻ്റെ അന്ത്യത്തിലേക്ക് എത്തിനിൽക്കുമ്പോൾ ദൈവജനം ദൈവത്തെ പ്രസാദിപ്പിച്ച് അനേകരിലേക്ക് സുവിശേഷം എത്തിച്ച് നമ്മെ ഏല്‌പിച്ച ഉത്തരവാദിത്വം വിശ്വസ്തതയോടെ ചെയ്യുവാൻ ഓരോരുത്തരും ജാഗരൂകരാകേണം എന്നതാണ് തൻ്റെ ആഗ്രഹം.
- ഒരു സീനിയർ പാസ്റ്റർ എന്ന നിലയിൽ ഇന്നത്തെ പെന്തെക്കോസ്‌തിനെ എങ്ങനെ വീക്ഷിക്കുന്നു?
പഴയകാല കർത്തൃദാസൻമാരുടെ വീക്ഷണഗതി ഇന്നുള്ളതുപോലെ അല്ലായിരുന്നു. ആത്മഭാരം വളരെ കുറവാണ്, തങ്ങളിലേക്കു മാത്രം ഒതുങ്ങി ജീവിക്കുന്ന അനുഭവം ഇന്നു കാണുന്നു.
- പെന്തെക്കോസ്‌തു സഭകളിൽ വേണ്ടായിരുന്നു എന്ന് കരുതുന്ന കാര്യങ്ങൾ?
1. ആർഭാടമായ വിവാഹങ്ങൾ
2. സഭാരാഷ്ട്രീയം.
- സഭകളിൽ നിർബന്ധമായും ഉണ്ടായിരി ക്കേണ്ട ചില മാറ്റങ്ങൾ നിർദ്ദേശിക്കാമോ?
1. കാത്തിരിപ്പുയോഗങ്ങൾ സഭയിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
2. വ്യക്തിഗത സുവിശേഷപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുക
3. വചനപഠനം-ദുരുപദേശങ്ങൾക്കെതിരെ ശക്തമായ ഇടപെടൽ.
- മറക്കാനാവത്ത അനുഭവം?
കൂടെ നിൽക്കും എന്ന് ചിന്തിച്ചവർ മാറി നിന്നത്.
- കൂടുതൽ ഇഷ്ടപ്പെടുന്ന ദൈവവചന പ്രസംഗ വിഷയം?
ക്രൂശീകരണധ്യാനം.
- ആത്മീകരംഗത്ത് ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തികൾ? സ്വാധീനിക്കാനുണ്ടായ മൂന്നു സവിശേഷതകൾ?
1. പാസ്റ്റർ വി. റ്റി. കോശി സുവിശേഷത്തിനുവേണ്ടി വളരെ അധ്വാനിച്ച കർത്തൃദാസൻ. മറ്റുള്ളവരെ ആത്മീകമായി പ്രാത്സാഹി പ്പിക്കുന്നു.
2. പാസ്റ്റർ സി.കെ. ദാനിയേൽ: സുവിശേ ഷപ്രവർത്തനങ്ങളിൽ മാന്യത പുലർത്തുന്ന കർത്തൃദാസൻ.
- മനസ്സിനെ ഏറെ സ്വാധീനിച്ച ആത്മീയ ഗാനം?
'പരപരമേശ വരമരുളീശാ, നീയത്രേ എൻ രക്ഷാസ്ഥാനം'
- ദിനചര്യകൾ, ഭക്ഷണം, ഇഷ്ടങ്ങൾ?
ദിനചര്യകൾ- രാവിലെയും വൈകുന്നേരവും കുടുംബമായി പ്രാർഥിക്കും, പത്രവായന.
ഭക്ഷണം- ലഘുഭക്ഷണം
- ഇഷ്ടങ്ങൾ:സുവിശേഷീകരണ പ്രവർത്തനങ്ങൾ , സഭാവ്യാസമില്ലാത്ത കാരുണ്യപ്ര വർത്തനങ്ങൾ
- ഇന്നത്തെ തലമുറ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ?
1. തിരുവചനവായനയ്ക്ക് മറ്റു മാധ്യമങ്ങൾ ഉപയോഗിക്കാതെ വിശുദ്ധ വേദപുസ്തകം ഉപയോഗിക്കുന്നത് ഉത്തമമാണ്.
2. വചനധ്യാനത്തിൻ്റെ അപര്യാപ്‌തത മനസ്സിലാക്കി മടങ്ങിവരിക.
3. സുവിശേഷീകരണത്തിൽ പങ്കാളികളാകുക.
- സഭായോഗങ്ങൾ അന്ന്, ഇന്ന്? മാറ്റേണ്ട കാര്യങ്ങൾ?
1. ആദ്യകാലങ്ങളിൽ സഭായോഗങ്ങളിൽ കടന്നുവരുന്ന ദൈവജനം ഭയഭക്തിയോടെ ദൈവത്തെ ആരാധിക്കുമായിരുന്നു.
2. അന്നത്തെ ആരാധന സമയബന്ധിതമായിരുന്നു.
3. ആരാധന പ്രധാനമായും നിയന്ത്രിച്ചത് പരിശുദ്ധാത്മാവായിരുന്നു.
4. ആരാധനയിൽ ആത്മീയ, ശാരീരിക വിടുതലുകൾ വെളിപ്പെടുമായിരുന്നു. എന്നാൽ, ഇന്ന് സമയനിയന്ത്രണം ആരാധന ഒരുചടങ്ങായി മാറ്റിക്കൊണ്ടിരിക്കുന്നു. പരിശുദ്ധാത്മാവിലുള്ള ആരാധനയ്ക്ക് മങ്ങലേറ്റ് മാനുഷികനിയന്ത്രണങ്ങൾ ഉണ്ടാകുന്നു.
- ഒഴിവാക്കേണ്ടത്
1. ആരാധനയ്ക്കിടയിലുള്ള അന്യോന്യ സംഭാഷണങ്ങൾ ഒഴിവാക്കുക.
2. ആരാധനയിൽ വാദ്യമേളങ്ങളുടെ അ തിപ്രസരം ഒഴിവാക്കി മിതമായ രീതിയിൽ ഉപയോഗിക്കുക.
- കുടുംബം?
ഭാര്യ - കുഞ്ഞമ്മ ബഞ്ചമിൻ വർഗീസ് (റി ട്ടയേർഡ് അധ്യാപിക, ഇപ്പോൾ കൊട്ടാരക്കര മേഖല വിമൻസ് ഫെലോഷിപ്പ് പ്രസിഡന്റ്.
മക്കൾ:
1. പാസ്റ്റർ ഫിന്നി ബഞ്ചമിൻ വർഗീസ് (ജോലിയോടുള്ള ബന്ധത്തിലും സഭാപരിപാലനത്തിലും യുഎസിൽ).
ഭാര്യ: മിനി ഫിന്നി. മക്കൾ: ആരൺ ഫിന്നി , ഏബൽ ഫിന്നി.
2. ബീനാ ക്രിസ്റ്റി മാത്യു.
ഭർത്താവ്: ക്രിസ്റ്റി മാത്യു. മക്കൾ: റേച്ചൽ ആൻ മാത്യു, ഷാരോൺ ആൻ മാത്യു.
3. ഡോ. ഫിലിപ്പ് ബഞ്ചമിൻ വർഗീസ് (യു എസ്).
ഭാര്യ: ഡോ.സരിതാ ഫിലിപ്പ് (യുഎസ്)
മകൾ: അമേയ ഫിലിപ്പ്.
പ്രശസ്ത എഴുത്തുകാരനും സുവിശേഷ പ്രവർത്തകനും ആയിരുന്ന ഡോ. ഹാബേൽ ജി. വർഗീസ് സഹോദരനാണ്.
Advertisement