നെടുംകണ്ടത്ത് തോട്ടിൽ വീണ് ഐപിസിസഭാംഗം ആശക്ക് ദാരുണാന്ത്യം

നെടുംകണ്ടത്ത് തോട്ടിൽ വീണ് ഐപിസിസഭാംഗം ആശക്ക് ദാരുണാന്ത്യം

നെടുങ്കണ്ടം: നെടുങ്കണ്ടം ചക്കക്കാനത്ത് തോട്ടിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. ആശ ഷെറിൻ ആണ് മരണപ്പെട്ടത് . ഐപിസി തേക്കടി സെന്ററിന്റെ കീഴിലുള്ള നെടുങ്കണ്ടം സഭാശുശ്രൂഷകൻ പാസ്റ്റർ പീറ്റർ ജോർജിന്റെ മകൻ ഷെറിന്റെ ഭാര്യയാണ് മരണപ്പെട്ട ആശ. നെടുംകണ്ടം ചക്കകാനം ഭാഗത്തു കാറിൽ നിന്നും ഇറങ്ങിയ യുവതി കൈവരിയില്ലാത്ത പാലത്തിൽ നിന്നും തോട്ടിലേക്കു വീഴുകയായിരുന്നു.

ഷെറിനും ആശയും തങ്ങളുടെ സഭയിലെ ചക്കക്കാനം സ്വദേശികളായ കുടുംബത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു.

ഫയർഫോഴ്സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും തിരച്ചിലിനൊടുവിൽ ബോഡി കണ്ടെത്തുകയായിരുന്നു. അണക്കര മോൺഫോർട് സ്‌കൂളിന് സമീപമുള്ള പാസ്റ്റർ അനീഷിന്റെ ഇളയ മകളാണ് മരണപ്പെട്ട ആശ.  മൂന്ന് മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്.

Advertisement