'ഒരു പുസ്തകം ഒരു പരീക്ഷ' ; കുന്നംകുളം UPF മെഗാ ബൈബിൾ ക്വിസ്സിന് തുടക്കമായി

'ഒരു പുസ്തകം ഒരു പരീക്ഷ'  ; കുന്നംകുളം UPF  മെഗാ ബൈബിൾ ക്വിസ്സിന്  തുടക്കമായി

ഷാജൻ മുട്ടത്ത്

കുന്നംകുളം : കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്തു ഫെലോഷിപ്പ് നടത്തിവരുന്ന ഏറെ ശ്രദ്ധയാകർഷിച്ച മെഗാ ബൈബിൾ ക്വിസ്സിന്റെ 13- മത് എഡിഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഏറെ പ്രത്യേകതയോടെ കഴിഞ്ഞ 12 വർഷമായി നടത്തിവരുന്ന മെഗാ ബൈബിൾ ക്വിസ്സിലൂടെ ആയിരങ്ങളാണ് ബൈബിളിനെ അടുത്തറിഞ്ഞത്. ഇപ്രാവശ്യം "ഒരു പുസ്തകം ഒരു പരീക്ഷ"എന്ന നിലയിൽ ഓൺലൈനായാണ് നടത്തുന്നത്.

ഡിസംബർ 25 ന് പരീക്ഷ നടക്കും. ഡിസംബർ 15 വരെ രജിസ്ട്രെഷന് അവസരമുണ്ട്. ബൈബിൾ ക്വിസ് സംബന്ധിച്ചുള്ള വിവരങ്ങൾ അതാത് സമയങ്ങളിൽ അറിയിക്കും.

യഥാക്രമം 1,2,3,4,5 സ്ഥാനം നേടി വിജയികൾ ആകുന്നവർക്ക് 25000,20000,10000,5000, 3000 രൂപ ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും 6 മുതൽ 10 സ്ഥാനം വരെ നേടുന്നവർക്ക് 1000 ക്യാഷ് പ്രൈസ് നൽകും.

പുറപ്പാട് പുസ്തകമാണ് പാഠഭാഗമായിട്ടുള്ളത്. സഭാ, സംഘടന, മത, വ്യത്യാസമില്ലാതെ ഏതു പ്രായക്കാർക്കും ക്വിസ്സിൽ പങ്കെടുക്കാം.

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിൾ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ നടത്തപ്പെടുക. ഓൺലൈനായതു കൊണ്ട് ലോകത്തെവിടെനിന്നും പങ്കെടുക്കുന്നതിന് സാധിക്കും. രജിസ്ട്രേഷൻ ഫീസ് 100 രൂപ. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും +91 8590750050 എന്ന നമ്പറിൽ ബന്ധപ്പെടുക.

ചീഫ് എക്സാമിനർ - പാസ്റ്റർ പ്രതീഷ് ജോസഫ് +919778781620(whats app)

രജിസ്ട്രാർ- പാസ്റ്റർ കെ. എം. ഷിന്റോസ് +918590750050 ചെയർമാൻ പാസ്റ്റർ ലിബിനി ചുമ്മാർ 8606220472 പാസ്റ്റർ സി.യു ജെയിംസ് , പാസ്റ്റർ ലാസ്സർ മുട്ടത്ത് , പാസ്റ്റർ കെ. കെ കുരിയക്കോസ്, ബ്രദർ പി. ആർ. ഡെന്നി, ബ്രദർ ഷിജു പനക്കൽ, ബ്രദർ ജോബിഷ് ചൊവ്വല്ലൂർ, ബ്രദർ സി. സി കുര്യൻ എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Advertisement