വിശ്വാസത്തിന്‍റെ അപ്പൊസ്തോലൻ

വിശ്വാസത്തിന്‍റെ അപ്പൊസ്തോലൻ

വിശ്വാസത്തിന്‍റെ അപ്പൊസ്തോലൻ 

കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കെ.എം. ജോസഫിനെ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ.സി. തോമസ് അനുസ്മരിക്കുന്നു 

ദരണീയനായ പാസ്റ്റര്‍ കെ.എം. ജോസഫ് ഇന്‍ഡ്യ പെന്തക്കോസ്തു ദൈവസഭയിലെ ഒരു മഹാനും പ്രഭുവും, ശ്രേഷ്ഠനുമായ ഒരു അപ്പൊസ്തോലനും ആയിരുന്നു.  24 വര്‍ഷങ്ങള്‍ ഐ.പി.സി സ്റ്റേറ്റ്, ജനറല്‍ പ്രമുഖ എക്സിക്യൂട്ടീവ് സ്ഥാനങ്ങളില്‍ ഇരുന്ന് സ്റ്റേറ്റ്, ജനറല്‍ പ്രസിഡന്‍റ് എന്നീ നിലകളിൽ ശക്തമായ നേതൃത്വം കൊടുത്ത ദൈവദാസനാണ് അദ്ദേഹം.  പ്രസംഗ വേദികളില്‍ സിംഹഗര്‍ജ്ജനം പോലെ ആണ് തന്‍റെ വായില്‍ നിന്നും പ്രവാചക ശബ്ദം മുഴങ്ങിയിരുന്നത്.  അദ്ദേഹം നര്‍മ്മരസമായി പ്രസംഗിച്ച പ്രസംഗങ്ങള്‍ ചാട്ടുളിപോലെയാണ് ജനഹൃദയങ്ങളില്‍ തുളച്ചുകയറിയിട്ടുള്ളത്.  ജനങ്ങളെ സുവിശേഷീകരണത്തിനായി ചലഞ്ച് ചെയ്യുന്നതും ആത്മീയമായി മോട്ടിവേറ്റ് ചെയ്യുന്ന പ്രസംഗങ്ങള്‍ ആണ് അദ്ദേഹം ചെയ്തിരുന്നത്.

ശക്തനായ ആത്മീയ ലീഡറായിരുന്ന അദേലം അനുകരിക്കാന്‍ കൊള്ളാവുന്ന വ്യക്തിത്വമുള്ള പ്രാര്‍ത്ഥനാ മനുഷ്യന്‍ ആയിരുന്നു.  52 വര്‍ഷങ്ങള്‍ക്കു മുമ്പ് വടവാതൂര്‍ ബൈബിള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തെ കാണുന്നതും പരിചയപ്പെടുന്നതും.  അന്നു മുതല്‍ കഴിഞ്ഞദീര്‍ഘ വര്‍ഷങ്ങള്‍ വ്യക്തിപരമായി ഞങ്ങള്‍ വളരെ അടുപ്പത്തിലായിരുന്നു.

അദ്ദേഹം സ്റ്റേറ്റ് പ്രസിഡന്‍റ് ആയിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം ഒരു ടേം വൈസ് പ്രസിഡന്‍റും ഒരു ടേം സ്റ്റേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് ഭാഗ്യമായി ഞാന്‍ കരുതുന്നു.  ഒരുമിച്ച് ഒരുപാട് യാത്രകളും ശുശ്രൂഷകളും ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അനേകകാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും കണ്ടു പഠിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.  അദ്ദേഹം എന്‍റെ മെന്‍റര്‍മാരില്‍ ഒരാളാണ്.  തന്‍റെ പ്രധാന പ്രസംഗ വിഷയങ്ങളായ വിശ്വാസം, ദര്‍ശനം, പരിശുദ്ധാത്മാവ്, പ്രാര്‍ത്ഥന എന്നത്.

കര്‍ത്തൃദാസന്മാര്‍ക്കും, വിശ്വാസ സമൂഹത്തിനും വളരെ ഉത്തേജനം നല്കിയിട്ടുണ്ട്.  ഞാന്‍ മരണകരമായ അവസ്ഥയില്‍ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലില്‍ ഐ.സി.യു.ല്‍ കിടക്കുമ്പോള്‍ അദ്ദേഹം എന്‍റെ അടുക്കല്‍ നിന്ന് എന്നോടു സംസാരിക്കുന്ന ഒരു ദര്‍ശനം ഞാന്‍ കണ്ടു.  താന്‍ എന്നോടു ദര്‍ശനത്തില്‍ പറഞ്ഞ വാക്കുകള്‍ ഇന്നും ഹൃദയത്തില്‍ മുഴങ്ങുന്നു.  ആ വിശ്വാസത്തിന്‍റെ പ്രഖ്യാപനം എനിക്ക് അത്ഭുത രോഗസൗഖ്യത്തിന് കാരണമായി.  ഈ സംഭവം ഞാന്‍ കുമ്പനാട് കണ്‍വന്‍ഷനില്‍ സാക്ഷീകരിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്‍റെ വേര്‍പാട് ഐ.പി.സി സഭയ്ക്ക് മാത്രമല്ല, ആത്മീയ ഗോളത്തിന് വലിയ നഷ്ടമാണ്.  കര്‍ത്താവിന്‍റെ പ്രത്യക്ഷതയില്‍ നക്ഷത്രങ്ങളെപ്പോലെ ശോഭിക്കുന്ന വിശുദ്ധന്മാരുടെ ഗണത്തില്‍ അദ്ദേഹത്തെ കാണാന്‍ സാധിക്കും എന്ന ഉറപ്പുണ്ട്.  

അമ്മാമ്മയെയും, മക്കളെയും അവരുടെ തലമുറകളെയും, അവര്‍ രണ്ടു പേരുടെയും കുടുംബാംഗങ്ങള്‍ ഏവരെയും, പെരുമ്പാവൂര്‍ സെന്‍ററിലെ ശുശ്രൂഷകന്മാരെയും വിശ്വാസ സമൂഹത്തെയും ദൈവം ആശ്വസിപ്പിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.  ഐ.പി.സി. കേരളാ സ്റ്റേറ്റ് കൗണ്‍സിലിന്‍റെ ബഹുമാന ആദരവുകളും, ദുഃഖവും പ്രത്യാശയും ഏവരെയും അറിയിക്കുന്നു.

Advertisement