സിഇഎം.യുഎഇ റീജിയൻ : കാത്തിരുപ്പ് യോഗവും ഉപവാസ പ്രാർത്ഥനയും

സിഇഎം.യുഎഇ റീജിയൻ :  കാത്തിരുപ്പ് യോഗവും ഉപവാസ പ്രാർത്ഥനയും

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സി.ഇ.എം  നടത്തിയി  കാത്തിരുപ്പ് യോഗവും ഉപവാസ പ്രാർത്ഥനയും അനുഗ്രഹമായി നടന്നു.  ജൂൺ 17ന് ദുബായ് സാമാ റെസിഡെൻസിൽ റീജിയൻ സി.ഇ.എം. പ്രസിഡൻറ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബെർട് ജോർജ്, റീജിയൻ അസ്സോസിയേറ്റ് പാസ്റ്റർ സാം കോശി, പാസ്റ്റർ ബ്ലസൻ ജോർജ് , പാസ്റ്റർ വർഗീസ് തോമസ്, പാസ്റ്റർ ഡോ.ഷിബു വർഗീസ് എന്നിവർ പ്രസംഗിച്ചു.

പാസ്റ്റർമാരായ റജി ജോൺ, ബിജി ഫിലിപ്പ്, തോമസ് വർഗീസ്, ബേബി മാത്യൂസ് എന്നിവർ പ്രാർത്ഥന സെഷനുകൾ നയിച്ചു. റീജിയൻ സി.ഇ.എം. സെക്രട്ടറി അസിറിയ മാത്യു ഗാനശുശ്രുഷക്ക് നേതൃത്വം നൽകി.

യുഎഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്ന് പ്ലസ് ടുവിനു ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. BENITA SHAJI THOMAS, NEHA SOGY GEORGE( അബുദാബി ഫിലദൽഫിയ ശാരോൻ ചർച്ച് ), ABEL MATHAI (റാസ് അൽ ഖൈമ ശാരോൻ ചർച്ച്), DHAYA BOSE, SNEHA SAJU, FELIX THOMAS(ക്രൈസ്റ്റ് ചർച്ച് ജെബലലി ശാരോൻ ചർച്ച്), ALISHA THOMAS, SANTRA JOHANA SHYJU(ഷാർജ ശാരോൻ ചർച്ച് ), CHRISTY THOMAS( ഷാർജ എബനേസർ ശാരോൻ ചർച്ച് ), DANIEL GEORGE PHILIP (അജ്‌മാൻ APA ശാരോൻ ചർച്ച്) എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. യുഎഇ റീജിയൻ പാസ്റ്റർ ജോൺസൻ ബേബി അനുഗ്രഹ സന്ദേശം നൽകി.