അക്കാമ്മ വി. ചാക്കോ (79) ഡാളസിൽ നിര്യാതയായി

അക്കാമ്മ വി. ചാക്കോ (79) ഡാളസിൽ നിര്യാതയായി

ഡാളസ്: തിരുവല്ല നിരണം വട്ടമ്മാക്കേൽ, വർഗ്ഗീസ് മാത്തൻ - ഏലിയാമ്മ ദമ്പതികളുടെ മകളായ അക്കാമ്മ വർഗീസ് ചാക്കോ (79) ആഗസ്റ്റ് 26 ന് ഡാളസിൽ  നിര്യാതയായി. 

ഭൗതിക ശരീരം ഓഗസ്റ്റ് 29 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ ഗാർലൻഡിലുള്ള ഐപിസി ഹെബ്രോൻ ആരാധനാലയത്തിൽ (1751 Wall Street, Garland, TX 75041 ) പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 11 മുതൽ ഇതേ ആരാധനാലയത്തിലെ ശുശ്രൂഷകൾക്ക് അനന്തരം ന്യൂ ഹോപ്പ് സെമിത്തേരിയിൽ (New Hope Funeral Home, 500 E. Hwy 80, Sunnyvale, Texas 75182) ഉച്ചയ്ക്ക് 2.30 നു സംസ്കരിക്കും.  

പ്രാഥമികവിദ്യാഭ്യാസ അനന്തരം നാഗ്പൂർ മെഡിക്കൽ കോളേജിൽ നിന്നും നഴ്സിംഗ് മേഖലയിൽ പഠനം പൂർത്തിയാക്കി. 1974-ൽ ജോലിയോടനുബന്ധിച്ച് അമേരിക്കയിലെത്തി. ദീർഘകാലം ഡാളസ് പാർക്ക്ലൻഡ് ആശുപത്രിയിൽ ആതുര സേവന രംഗത്ത് നിരതയായിരുന്ന ശേഷം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഇന്ത്യാ പെന്തെകോസ്ത് ദൈവ സഭ ഹെബ്രോൻ ഡാളസ് സഭാംഗമായിരുന്നു.

നിരണം പനമ്പിറ്റേത്ത് ചാക്കോ പി. ചാക്കോ ആണ് ഭർത്താവ്. മക്കൾ: ജൂലി ജാക്സൺ, ജെയ്മി ജോസഫ്.

സഹോദരങ്ങൾ: റേച്ചൽ ശാമുവേൽ, സാറാമ്മ തോമസ്, മാത്തുക്കുട്ടി ഗീവർഗീസ്, മറിയാമ്മ ഏബ്രഹാംസൺ , റോസമ്മ പ്രസാദ്.

വാർത്ത: സാം മാത്യു, ഡാളസ്