സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടയിൽ   അഞ്ചുവയസുകാരി മുങ്ങിമരിച്ചു

സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടയിൽ   അഞ്ചുവയസുകാരി മുങ്ങിമരിച്ചു

ഡെന്നി പുലിക്കോട്ടിൽ

കുന്നംകുളം: സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടയിൽ പെന്തെക്കോസ്തു വിശ്വാസികളുടെ അഞ്ചുവയസുകാരിയായ മകൾ മുങ്ങിമരിച്ചു. കുന്നംകുളം ഡിസൈപ്പിൾസ് ടാബർനാക്കിൾ ചർച്ച് സഭാംഗമായ പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടിൽ ഷെബിൻ ലിജി ദമ്പതികളുടെ മകൾ ജനിഫർ (അഞ്ച്) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 6.30 തോടെ ആലുവയിൽ വെച്ചായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. 

താല്കാലികമായി താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റിലുള്ള സ്വിമ്മിങ് പൂളിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇത് കണ്ട് ഓടിക്കുടിയവർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം പഴഞ്ഞി വെസ്റ്റ് മങ്ങാട് വീട്ടിൽ ഇന്ന് ഏപ്രിൽ 30ന് വൈകിട്ട് 5 ന് കൊണ്ടു വരും. നാളെ മെയ് 1 ന് രാവിലെ 10 ന് ഭവനത്തിലെ ശുശ്രഷകൾക്ക്  ശേഷം കുന്നംകുളം വി.നാഗൽ സെമിത്തേരിയിൽ സംസ്കരിക്കും.

ട്രാൻസ്ഫോർമേഷൻ വിബിഎസ് മിനിസ്ട്രിയുടെ ലീഡർ ലിജ സനോജിൻ്റെ അനുജത്തിയുടെ മകളായിരുന്നു ജന്നിഫർ . പഴഞ്ഞിയിൽ മെയ് 1 ബുധനാഴ്ച മുതൽ ആരംഭിക്കുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിൽ പങ്കെടുക്കാൻ വീട്ടുകാർക്കൊപ്പം നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു അപകടം.