പുനലൂർ വട്ടമൺ തടത്തിൽ പുത്തൻവീട്ടിൽ ഏലിയാമ്മ മാത്യു (78) നിര്യാതയായി

പുനലൂർ വട്ടമൺ തടത്തിൽ പുത്തൻവീട്ടിൽ ഏലിയാമ്മ മാത്യു (78) നിര്യാതയായി

പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെൻ്റർ സഭാംഗം വട്ടമൺ തടത്തിൽ പുത്തൻവീട്ടിൽ പരേതനായ എം.ജെ. മാത്യൂവിൻ്റെ ഭാര്യ ഏലിയാമ്മ മാത്യൂ (78) നിര്യാതയായി.

സംസ്കാരം മാർച്ച് 29 ശനി രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകളും തുടർന്ന് 2ന് പുനലൂർ സെൻ്റർ സഭാഹാളിലെയും ശുശ്രൂഷകൾക്ക് ശേഷം പ്ലാച്ചേരി സഭാ സെമിത്തെരിയിൽ.

പരേത ചെമ്മന്തൂർ പത്തേക്കർ പൂവത്തുംമൂട്ടിൽ കുടുംബാംഗം.

മക്കൾ: ഗ്രേയ്സ് റോയ് (അഹമ്മദാബാദ്), ജോൺ മാത്യൂ (എബി - ദുബായ്), ഷീബാ ഷിബു(പുനലൂർ)

മരുമക്കൾ.ടി.കെ.റോയ് (അഹമ്മദാബാദ്), ഷീലജോൺ ( പുനലൂർ), ഷിബു ( പുനലൂർ).