പാസ്റ്റർ പി.വി.കുര്യാക്കോസിൻ്റെ ഭാര്യ പിതാവ് പാസ്റ്റർ മാത്യു സാമുവേൽ (ജോയ് പാസ്റ്റർ -72) കർതൃസന്നിധിയിൽ

മംഗലാപുരം : ഇച്ചിലാംപാടി (ദക്ഷിണ കന്നട) തൈയ്യിൽ വീട്ടിൽ പാസ്റ്റർ മാത്യൂ സാമുവേൽ (ജോയ് പാസ്റ്റർ 72) കർതൃസന്നിധിയിൽ.
സംസ്കാരം മാർച്ച് 26 ബുധൻ രാവിലെ 6 മുതൽ ഇച്ചിലാംപാടി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാഹാളിൽ പൊതുദർശനവും തുടർന്ന് ഉച്ചയ്ക്ക് 2.30 ന് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഇച്ചിലാംപാടി സെമിത്തെരിയിൽ.
കോഴിക്കോട് പെരുവണ്ണാമൂഴിയിൽ നിന്നും 1984 ൽ സുവിശേഷ പ്രവർത്തനവുമായി കർണാടകയിൽ എത്തിയ ജോയ് പാസ്റ്റർ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികം മംഗലാപുരം , മൈസൂർ ജില്ലകളിലെ വിവിധ സഭകളിൽ ശുശ്രൂഷകനായിരുന്നു.
ഭാര്യ വൽസമ്മ മാത്യൂ താമരശേരി പാണ്ട്യാലക്കൽ കുടുംബാംഗം.
മക്കൾ. ഷെറിൻ കുര്യാക്കോസ്, ജോവീസ്.( ഇരുവരും മൈസൂരു).
മരുമക്കൾ: പാസ്റ്റർ പി.വി.കുര്യാക്കോസ് ( ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ട്രഷറർ, മൈസൂർ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ, ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ ചാരിറ്റി കോർഡിനേറ്റർ) , മഹേന്ദ്ര(മൈസൂരു) .