നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ- 70) അമേരിക്കയിൽ നിര്യാതനായി
മല്ലശ്ശേരി : ഐപിസി എബനേസർ മല്ലശ്ശേരി സഭാംഗമായ നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ- 70) അമേരിക്കയിൽ നിര്യാതനായി. 30 വർഷം ചെന്നെയിൽ കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിലായിരുന്നു സ്ഥിരതാമസം.
സംസ്കാരം നവംബർ 8ന് ശനിയാഴ്ച ഫിലദൽഫിയയിൽ എബെനെസർ ചർച്ച് ഓഫ് ഗോഡിന്റെ ചുമതലയിൽ നടക്കും.
ഭാര്യ: ഏലിയാമ്മ തോമസ്, മക്കൾ ലിൻസി, ഫിന്നി , മരുമകൻ : ഫ്രാങ്കിളിൻ. കൊച്ചുമക്കൾ : ഏഥൻ, യെഹെസ്കേൽ, റോസ്.
ചിക്കാഗോ ഐപിസി ബഥേൽ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാമുവൽ ചാക്കോയുടെ സഹോദരി ഭർത്താവാണ്.
വാർത്ത: കുര്യൻ ഫിലിപ്പ്
Advt.





















