പാസ്റ്റർ കെ. കെ ജെയിംസ് (48) കർതൃസന്നിധിയിൽ

പാസ്റ്റർ കെ. കെ ജെയിംസ് (48) കർതൃസന്നിധിയിൽ

കോട്ടയം: ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ കെ.കെ. ജെയിംസ് (48) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

നവം.12 ന് രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 9.30ന് പുത്തൻചന്ത ഗ്രൗണ്ടിൽ (പഴയ കെ എസ് ആർ ടി സി ബസ്സ്റ്റാൻ്റ്) പൊതുദർശനം. തുടർന്ന് 2.30 ന് വണ്ടൻപതാൽ ഐപിസി സെമിത്തേരിയിൽ സംസ്കാരം.

രക്തത്തിൽ കൗണ്ട് കുറയുന്നതിനാൽ രണ്ടു മാസമായി ചികിത്സയിൽ ആയിരുന്നു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 

ഭാര്യ: തൊടുപുഴ തെക്കുമല കവുങ്ങുംപള്ളിൽ വീട്ടിൽ മേഴ്‌സി.

മുണ്ടക്കയം കല്ലുതൊട്ടിയിൽ കുഞ്ഞുകുട്ടിയുടെയും ഓമനയുടെയും മകനാണ്. 

ഇവാ. ജോമോൻ, ജോമോൾ എന്നിവർ സഹോദരങ്ങളാണ്.

വാർത്ത: സഞ്ചു ഏബ്രഹാം,കോട്ടയം

Advt.