സ്ക്കൂട്ടറപകടം: തേനാകരയിൽ വി.എ.സൈമൺ (72) നിര്യാതനായി

സ്ക്കൂട്ടറപകടം: തേനാകരയിൽ വി.എ.സൈമൺ (72) നിര്യാതനായി

കോട്ടയം : ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരിക്കെ തെള്ളകം തേനാകരയിൽ വി.എ.സൈമൺ (72) മരിച്ചു. മലയാള മനോരമ മാർക്കറ്റിങ് വിഭാഗം മുൻ ജീവനക്കാരനാണ്.

സംസ്കാരം ഫെബ്രു. 24 ന് രാവിലെ 8നു വീട്ടിലെ ശുശ്രൂഷകൾക്കുശേഷം 2 നു  കുമാരനല്ലൂർ ഐപിസി ഇമ്മാനുവൽ ചർച്ചിൻ്റെ തെള്ളകത്തുള്ള സെമിത്തേരിയിൽ.

ഫെബ്രു. 20 നു രാവിലെ 11.50ന് ഏറ്റുമാനൂർ മണർകാട് ബൈപാസിൽ നാലുമണിക്കാറ്റിനു സമീപമായിരുന്നു അപകടം. മണർക്കാട്ടേക്ക് സ്ക്കൂട്ടറിൽ പോവുകയായിരുന്ന സൈമണിനെ പിന്നിലൂടെ വന്ന കാറിടിക്കുകയായിരുന്നു. ഫെബ്രു. 22 നു രാവിലെ 9നു മരിച്ചു. സുവിശേഷപ്രവർത്തകനായിരുന്നു. കരസേനയിൽ 20 വർഷം സേവനം ചെയ്ത‌ിട്ടുണ്ട്. ഐപി സി കുമാരനല്ലൂർ സഭാംഗമാണ്.

ഭാര്യ: - ഫിലോമിന. മക്കൾ: ഷൈൻ ടി.സൈമൺ, ഷിജി, ഷീന. മരുമക്കൾ: അനിൽ വർഗീസ് തെള്ളിയിൽ (പത്തനംതിട്ട), സോനു തോമസ് മാട്ടേയിൽ (മല്ലപ്പള്ളി).