ഭാരതപ്പുഴ ജൂബിലി കൺവൻഷനു തുടക്കമായി; നാടിൻ്റെ നന്മയ്ക്കായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം 

ഭാരതപ്പുഴ ജൂബിലി കൺവൻഷനു തുടക്കമായി; നാടിൻ്റെ നന്മയ്ക്കായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം 

ഭാരതപ്പുഴ ജൂബിലി കൺവൻഷനു തുടക്കമായി; നാടിൻ്റെ നന്മയ്ക്കായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം 

 ഒറ്റപ്പാലം : നാടിൻ്റെ നന്മയ്ക്കായി ദൈവവിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് ഭാരതപ്പുഴ കൺവൻഷൻ പ്രസിഡന്റ് പാസ്റ്റർ കെ.കെ. വിൽസൻ ആഹ്വാനം ചെയ്തു.

 യുവതലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരെയും നാടിനെ നശിപ്പിക്കുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പൊതുജനങ്ങൾ മുന്നിട്ടറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതപ്പുഴ കൺവൻഷൻ്റെ സിൽവർ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

രക്ഷാധികാരി പാസ്റ്റർ പി.ഡി. മർക്കോസ് അദ്ധ്യക്ഷനായിരുന്നു.

റവ. ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. ഭാരതപ്പുഴ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർമാരായ ജോൺസൺ അക്കിക്കാവ്, വിനോദ് ഭാസ്കർ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.

 

സെക്രട്ടറി പി.കെ. ദേവസി, ജോ. സെക്രട്ടറി പാസ്റ്റർ അജീഷ് പാറമേൽപ്പടി,

 ട്രഷറർ പി.കെ. ചെറിയാൻ, പ്രോഗ്രാം കോർഡിനേറ്റർ സജി മത്തായി കാതേട്ട്, ബിജു തടത്തിവിള എന്നിവർ നേതൃത്വം നല്കി.

തുടർദിവസങ്ങളിൽ പാസ്റ്റർമാരായ ഫെയ്ത് ബ്ലെസ്സൺ, ഷാജി എം. പോൾ, പി.ജി. വർഗീസ് എന്നിവർ പ്രസംഗിക്കും. സ്റ്റീഫൻ ദേവസ്യയുടെ നേതൃത്വത്തിൽ പ്രശസ്ത ഗായകർ അണിനിരക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. 

50 ലേറെ പെന്തെക്കോസ്തു സഭകൾ ചേർന്നാണ് കൺവെൻഷൻ നടത്തുന്നത്. ഭാരവാഹികളായി പാസ്റ്റർ കെ.കെ. വിൽ‌സൺ (പ്രസിഡന്റ്), പാസ്റ്റർ വി.എം. രാജു (വൈസ് പ്രസിഡണ്ട്), പി.കെ. ദേവസ്യ (സെക്രട്ടറി), പാസ്റ്റർ അജീഷ് ജോസഫ് , റോയി തോമസ് (ജോയിന്റ് സെക്രട്ടറിമാർ), പാസ്റ്റർ പി.കെ. ചെറിയാൻ (ട്രഷറർ), സജി മത്തായി കാതേട്ട് (പ്രോഗ്രാം കോ- ഓർഡിനേറ്റർ), സാം കൊണ്ടാഴി , ഇവാ. സാം ആനയടി (മീഡിയ കോർഡിനേറ്റർമാർ), ബിജു തടത്തിവിള (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർമാരായ ബിജു, പ്രേംകുമാർ, മണികണ്ഠൻ, ഇ.വി. ജോർജ്  (പ്രയർ കൺവീനേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു.  പാസ്റ്റർമാരായ ഇ.പി. വർഗീസ്, ഉമ്മച്ചൻ വർഗീസ്, എൽ. ജസ്റ്റസ് എന്നിവരാണ് രക്ഷാധികാരികൾ.

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പെന്തെക്കോസ്തു സഭകളുടെ നേതൃത്വത്തിൽ 1999 മെയ് 6 മുതൽ 9 വരെയാണ് ഭാരതപ്പുഴ കൺവൻഷൻ എന്ന പേരിൽ പ്രഥമ കൺവൻഷൻ നടന്നത്. പാസ്റ്റർ വി.ജെ.ജോൺ വെച്ചുച്ചിറ (പ്രസിഡന്റ്) , സി.കെ.ജോർജ് ചാപ്രത്ത് (വൈസ് പ്രസിഡന്റ്), പി.കെ. ദേവസ്യ (സെക്രട്ടറി), സജി മത്തായി കാതേട്ട് (ജോ.സെക്രട്ടറി), എൽ. ജസ്റ്റസ് (ട്രഷറാർ ) ഏബ്രഹാം കൊണ്ടാഴി (പബ്ളിസിറ്റി കൺവീനർ) എന്നിവരായിരുന്നു സ്ഥാപക ഭാരവാഹികൾ.

ജൂബിലി കൺവൻഷനോടനുബന്ധിച്ച് ആത്മീയ കൂട്ടായ്മകൾ, ഉപവാസ പ്രാർത്ഥനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സെമിനാറുകൾ, സുവിശേഷ റാലി , പരസ്യ യോഗങ്ങൾ, ജൂബിലി സ്മരണിക പ്രകാശനം എന്നിവ നടക്കും.