പാസ്റ്റർ എം.എസ്. മത്തായി (89) ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: അസംബ്ലി ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ റവ. എം. എസ്. മത്തായി (89) ന്യൂയോർക്കിൽ നിര്യാതനായി. പുനലൂർ ബഥേൽ ബൈബിൾ കോളേജ് മുൻ ഫാക്കൽറ്റി മെമ്പറും ന്യൂയോർക്കിലെ യോങ്കേഴ്‌സ് ഇന്ത്യൻ അസംബ്ലി ഓഫ് ഗോഡിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററും ആയിരുന്നു. വാർധക്യ സഹജമായ ആരോഗ്യകാരണങ്ങളാൽ വിശ്രമത്തിലായിരുന്നു.
പൊതുദർശനം ജൂലൈ 3, 4 തിയതികളിൽ വൈകിട്ട് 5 മുതൽ യോങ്കേഴ്‌സ് ഇന്ത്യൻ അസംബ്ലി ഓഫ് ഗോഡ് ഹാളിൽ നടക്കും. സംസ്കാരം ജൂലൈ 5 ന് നടക്കും.
ഭാര്യ: മേഴ്സി മത്തായി. മക്കൾ: ബെറ്റ്സി, ജെറ്റ്സി, ജസ്റ്റിൻ. മരുമക്കൾ: ജോജി, പ്രസാദ്, മിനി.


