ജെൻസി തോമസിൻ്റെ (45) സംസ്കാരം നവം.25 ന്
കുമ്പനാട്: ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ സംസ്ഥാന അസോഷ്യേറ്റ് സെക്രട്ടറി തിരുവല്ല തെക്കേമുറിയിൽ പാസ്റ്റർ ടി. എ.തോമസ് വടക്കഞ്ചേരിയുടെ ഭാര്യ ജെൻസി തോമസിൻ്റെ (45) സംസ്കാരം നവം.25 ന് നടക്കും. കുമ്പനാട് ഐപിസി ഹെബ്രോൻ പാരീഷ് ഹാളിൽ രാവിലെ 9 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
തിരുവല്ല കിഴക്കൻമുത്തൂർ കാലായിൽ പരേതനായ വി.വർഗീസിൻ്റെയും മറിയാമ്മ വർഗീസിൻ്റെയും മകളാണ്. മക്കൾ: അക്സ ആൻ തോമസ്, അബിയ മിറിയം തോമസ്.
Advt.

























