അഖിലേന്ത്യാ പെന്തെക്കോസ്ത് യൂണിയൻ ദൈവസഭ ജനറൽ കൺവൻഷൻ ഫെബ്രു.19 മുതൽ
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ
അടൂർ: അഖിലേന്ത്യാ പെന്തെക്കോസ്ത് യൂണിയൻ ദൈവസഭ 48 മതു ജനറൽ കൺവൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ 21 ശനി വരെ കാർമ്മേൽ ഗ്രൗണ്ട് ( മാർത്തോമാ യൂത്ത് സെന്റർ സമീപം അരമനപ്പടി ) ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കും. ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോണി എൻ.എം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അജി ഐസക്, പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ ജോസ് യോഹന്നാൻ, പാസ്റ്റർ റ്റിജോ സോളമൻ, പാസ്റ്റർ വൈ. ജോസ് എന്നിവർ പ്രസംഗിക്കും.
ജയദാസ്,രാജേഷ് വക്കം,ഷൈജു ദേവദാസ്, ശോശാമ്മ എന്നിവർ ഉൾപ്പെടുന്ന ഗിലെയാദ് വോയിസ് ശൂരനാട് ഗാനശുശ്രൂഷ നയിക്കും. ഫെബ്രു.22ന് ഞായറാഴ്ച പൊതു സഭായോഗവും, സമാപന സമ്മേളനവും നടക്കും
വിവരങ്ങൾക്ക്:- ജേക്കബ് ജോസഫ്- 86061 98317, സുവി: അച്ചൻകുഞ്ഞ് ശമുവേൽ - 90724 17860

