ചെങ്ങന്നൂർ കല്ലാത്ത് റെയ്ച്ചൽ ജേക്കബ് (ഗ്രേയ്സി - 65) നിര്യാതയായി

ചെങ്ങന്നൂർ കല്ലാത്ത് റെയ്ച്ചൽ ജേക്കബ് (ഗ്രേയ്സി - 65) നിര്യാതയായി

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ചെങ്ങന്നൂർ ടൗൺ സഭാംഗം കല്ലാത്ത് ജേക്കബ് വർഗീസിൻ്റെ ഭാര്യ  റെയ്ച്ചൽ ജേക്കബ് (ഗ്രേയ്സി 65) നിര്യാതയായി.

സംസ്കാരം മെയ് 16 വെള്ളി രാവിലെ 8ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ചെങ്ങന്നൂർ ടൗൺ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 10.30 ന്  ദൈവസഭാ സെമിത്തെരിയിൽ.
മേപ്രാൽ കോലത്ത് പനച്ചയിൽ ജോർജ്കുട്ടിയുടെയും  അക്കാമ്മ വർഗീസിൻ്റെയും മകളാണ്.  

മക്കൾ: സാം, ജെറി.
മരുമകൾ: ബിൻസി സാം.

സഹോദരങ്ങൾ:  ശാന്തമ്മ , ലിസി, കുഞ്ഞ്, ജെസി.