റവ.ഡോ. എം. എസ്. സ്കറിയ(88) അമേരിക്കയിൽ നിര്യാതനായി

റവ.ഡോ. എം. എസ്. സ്കറിയ(88) അമേരിക്കയിൽ നിര്യാതനായി

റായിപുർ : ദി ചർച്ച് ഓഫ് ഗോഡ് റായിപുരിന്റെ പ്രസിഡന്റ്‌ റവ. എം. എസ്. സ്കറിയ(88) അമേരിക്കയിൽ ഹിൽസ്ബെർഗ് നോർത്ത് കോറോളിനയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

2008 ഒക്ടോബറിൽ സഭാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.  സഭ അനുഗ്രഹപ്പെടുവാനും അനേകം അത്മക്കളെ രക്ഷയിലേക്ക് നടത്തുവാനും അനേകം പുതിയ സഭകൾ ഉടലെടുക്കുവാനും ഇടയായി. സഭയുടെ കീഴിലുള്ള എബനെസർ ബൈബിൾകോളേജിന്റെ പ്രിൻസിപ്പൽ ആയിരുന്നു

പത്തനംതിട്ട വാര്യാപുരം മാടപ്പള്ളിൽ കുടുംബാംഗവും ദി ചർച്ച് ഓഫ് ഗോഡ് റായിപുരിന്റെ സ്ഥാപകൻ പരേതനായ പാസ്റ്റർ പി.എസ് സാമുവേലിന്റെയും പരേതനായ പാസ്റ്റർ എം. എസ്. ജോണിന്റെയും (വാര്യാപുരം യോഹന്നാച്ചായൻ ) ഇളയ സഹോദരനാണ്.

ഭാര്യ : സുസി സ്കറിയ.

മക്കൾ : .ഡോ. അനിത സ്കറിയ, ഡോ. സാമുവേൽ സ്കറിയ.

മരുമക്കൾ : ലാൻസ് മോള്ബി, ഡോ. താമി സ്ക്കറിയ.

കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം  കട്ടക്കിലുള്ള സെന്റ് സ്റ്റീഫൻസ്. കോളേജിൽ നിന്നും ബിരുദാനന്ദര ബിരുദം നേടി.കോളേജ് അദ്ധ്യാപകനായി ജീവിതം നയിക്കുമ്പോഴും സുവിശേഷ  പ്രവർത്തനങ്ങളിലും തല്പരനായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി 1967 ൽ അമേരിക്കയിലേക്ക് എത്തി. തിയോളജിയിൽ ഡോക്ടറേറ്റ് എടുക്കുകയും ജോലിയോടൊപ്പം  ബൈബിൾ ടീച്ചർ, പാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ജോലി ഉപേക്ഷിച്ചു പൂർണസമയ ശുശ്രൂഷകനായി പ്രവർത്തിച്ചു വരുകയായിരുന്നു.

വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ.

Advertisement