റ്റി.പി.എം ബാംഗ്ലൂർ സെൻ്റർ പാസ്റ്റർ എസ്. തമ്പി ദുരൈ (68) കർത്തൃസന്നിധിയിൽ
ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ പാസ്റ്റർ തമ്പി ദുരൈ (68) കർത്തൃസന്നിധിയിൽ.
സംസ്കാരം സെപ്റ്റംബർ 19 വ്യാഴം രാവിലെ 10 ന് ഗധലഹള്ളി സെൻറർ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം ഹെഗ്ഡെനഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ.
കഴിഞ്ഞ നാലു പതിറ്റാണ്ടിലധികം ( 42 വർഷം) കൊട്ടാരക്കര, തിരുവനന്തപുരം, തിരുവല്ല , കട്ടക്ക്, സെക്കന്ദരാബാദ്, ദുബായ്, തമിഴ്നാടിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു.
കേരളമടക്കം ഇന്ത്യയുടെ വിവിധയിടങ്ങളിൽ സഭയുടെ കൺവെൻഷൻ പ്രസംഗകനായിരുന്നു.
കന്യാകുമാരി ജില്ലയിലെ കാഞ്ഞിരപുരം സ്വദേശിയാണ്.
Advertisement
Advertisement