കോട്ടയം കളത്തിപ്പടി വേലിയാത്ത് തോമസ് ജോൺ (കുഞ്ഞുമോൻ 75) നിര്യാതനായി

കോട്ടയം. ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെൻ്റർ സഭാംഗം റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കളത്തിപ്പടി വേലിയാത്ത് തോമസ് ജോൺ (കുഞ്ഞുമോൻ 75) നിര്യാതനായി. മസ്ക്കത്തിലും കുവൈറ്റിലും അമേരിക്കൻ എയർഫോഴ്സിലും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം ഏപ്രിൽ 1 ചൊവ്വ ഉച്ചയ്ക്ക് 2 ന് കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ റ്റിപിഎം സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മുട്ടമ്പലം സഭാ സെമിത്തെരിയിൽ.
ഭാര്യ: കോഴിക്കോട് കോടഞ്ചേരി വലിയകുളത്തിൽ ത്രേസ്യാമ്മ ജോൺ.
മക്കൾ: പരേതനായ ജോയൽ ജോൺ, ടിഷ ജോൺ ( ബെംഗളൂരു).
മരുമകൻ. റെജി ജോൺ (ബെംഗളൂരു).