'മരുഭൂമിയിൽ മുഴങ്ങിയ ദൈവശബ്ദം': പാസ്റ്റർ പി.എം. ജോയിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു


'മരുഭൂമിയിൽ മുഴങ്ങിയ ദൈവശബ്ദം': പാസ്റ്റർ പി.എം. ജോയിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു
ad
ad
ad

മനാമ: കഴിഞ്ഞ അരനൂറ്റാണ്ടായി ബഹ്റൈനിൽ കർത്തൃവേലയിൽ വ്യാപൃതനായിരിക്കുന്ന പാസ്റ്റർ പി.എം. ജോയിയുടെ ജീവചരിത്രം "മരുഭൂമിയിൽ മുഴങ്ങിയ ദൈവശബ്ദം" പ്രകാശനം ചെയ്തു.

ബഹ്റൈൻ പ്രവാസത്തിന്റെയും കർതൃശുശ്രൂഷയുടെയും സുവർണ്ണ ജൂബിലി ആഘോഷവേളയിൽ, സെപ്റ്റംബർ 29 ചൊവ്വാഴ്ച സൽമാനിയ മാർമാരീസ് ഹാളിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ സൂപ്രണ്ട് റവ. ഡോ. ടി.ജെ. സാമുവൽ, ഐ.പി.സി. ബഹ്റൈൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.എം. ജോർജിന് പ്രഥമ പ്രതി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചു.

ബഹ്റൈനിലെ വിവിധ സഭകളിലെ ശുശ്രൂഷകന്മാരും ക്രൈസ്തവ സംഘടനാ പ്രതിനിധികളും പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ അഡ്വൈസറി കൗൺസിൽ അംഗമാണ് പാസ്റ്റർ പി.എം. ജോയി. ലോകമെമ്പാടുമുള്ള ഗുഡ്ന്യൂസ് കുടുംബാംഗങ്ങൾക്ക് വേണ്ടി ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് പാസ്റ്റർ ബിജു ഹെബ്രോൻ ആശംസകൾ അറിയിച്ചു.