മൈ ചർച്ച് ആശ്രയകേന്ദ്രം സമർപ്പിച്ചു


മൈ ചർച്ച് ആശ്രയകേന്ദ്രം സമർപ്പിച്ചു
മൈ ചർച്ച് ആശ്രയകേന്ദ്രത്തിന്റെ ഉദ്ഘാടനം മൈ ചർച്ച് സ്ഥാപകൻ എ.വി. തോമസ് നിർവഹിക്കുന്നു. സുനിൽ മാത്യു, പ്രൊഫ. ജേക്കബ് വർഗീസ് എന്നിവർ സമീപം.
ad
ad
ad

ബെംഗളുരു: മൈ ചർച്ച് ആസ്ഥാനമന്ദിരമായ ആശ്രയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചന്ദാപുര ഗിലേജിൽ മൈ ചർച്ച് സ്ഥാപകൻ എ.വി.തോമസ് നിർവഹിച്ചു.

കർണാടകത്തിൽ മൈ ചർച്ച് നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ, ജീവകാരുണ്യ പദ്ധതികളുടെയും, ജീവൻരക്ഷാ പ്രവർത്തനങ്ങളുടെയും, അനുബന്ധപരിപാടികളുടെയും ഏകോപനം വരുംദിവസങ്ങളിൽ ആശ്രയകേന്ദ്രത്തിലൂടെയായിരിക്കും നിർവഹിക്കപ്പെടുകയെന്ന് മൈ ചർച്ച് വക്താവ് സുനിൽ മാത്യു പറഞ്ഞു. 

പ്രൊഫ. ജേക്കബ് വർഗീസ്, പുനീത് ഗൗഡ, ജിനുമോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവരങ്ങൾക്ക്: 97461 14444