ഐ.പി.സി. പേരൂർക്കട സെന്റർ കൺവെൻഷൻ ഫെബ്രു. 25 മുതൽ

ഐ.പി.സി. പേരൂർക്കട സെന്റർ കൺവെൻഷൻ ഫെബ്രു. 25 മുതൽ

പേരൂർക്കട: ഐ.പി.സി. പേരൂർക്കട സെന്റർ കൺവെൻഷൻ ഫെബ്രു. 25 മുതൽ മാർച്ച് 1 വരെ ഐ.പി.സി ഫെയ്ത്ത് സെന്റർ പേരൂർക്കടയിൽ നടക്കും. ഉദ്ഘാടനം പാസ്റ്റർ കെ.സി.തോമസ് (ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രസിഡന്റ്) നിർവഹിക്കും. പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) റ്റി.ഡി. ബാബു, കെ.ജെ. തോമസ്, ചാക്കോ വർഗ്ഗീസ്സ്, അനീഷ് കൊല്ലം എന്നിവർ പ്രസംഗിക്കും. ദിവസവും  പൊതുയോഗം വൈകിട്ട് 6 മുതൽ നടക്കും. മാർച്ച് 1, ഞായർ രാവിലെ 8.30 മുതൽ  12.30 വരെ നടക്കുന്ന സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. കർത്തൃമേശ ശുശ്രൂഷയും ഉണ്ടായിരിക്കും.

ഫെബ്രു. 26, വ്യാഴം 9.30 മുതൽ പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗ്, ഉച്ചയ്ക്ക് 2 മുതൽ സോദരി സമാജം വാർഷികം, ഫെബ്രു. 27, വെളളി 9.30 മുതൽ ഉണർവ്വ് യോഗം, ഉച്ചയ്ക്ക് 2 മുതൽ പൊതുയോഗം, ഫെബ്രു. 28, ശനി 9.30നു വാർഷിക മാസയോഗം 2നു പി.വൈ.പി.എ. സൺഡേ സ്കൂ‌ൾ വാർഷികം എന്നിവയും നടക്കും. വിവരങ്ങൾക്ക്: 9747 514 364 / 8157884892/9447 137 762

Advertisement