119 ആം സങ്കീർത്തനം മന:പാഠമാക്കി മന്ന ലിനിഷ്

119 ആം സങ്കീർത്തനം മന:പാഠമാക്കി മന്ന ലിനിഷ്

ലണ്ടൻ: 119 ആം സങ്കീർത്തനം മന:പാഠമാക്കി 7 വയസ്സുള്ള മന്ന ലിനിഷ് ശ്രദ്ധേയമായി. ലണ്ടൻ slough മലയാളം ഗോസ്പൽ ചർച്ചിന്റെ യുവജന പ്രസ്ഥാനത്തിന്റെ പരിപാടിയിലാണ് SIough St. Ethelbert‘s Catholic Primary School Grade 3 വിദ്യാർത്ഥിനിയായ മന്ന സങ്കീർത്തനം ചൊല്ലിയത്. കൊല്ലം പെരുംപുഴ ചെപ്പള്ളിൽ പുത്തൻ വീട്ടിൽ ലിനിഷ് അലക്സിന്റെയും കോഴിക്കോട് ചേവായൂർ മണ്ടുംപാൽ ഇമ്മാനുവൽ വീട്ടിൽ ജിൻസി ലിനീഷിന്റെയും മകളാണ് മന്ന. നോവ അലക്സ്‌ ലിനിഷ് ഏക സഹോദരൻ ആണ്.