പി.വൈ.പി.എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ നേതൃത്വം


പി.വൈ.പി.എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ നേതൃത്വം
ad
ad
ad

ജോസി പ്ലാത്താനത്ത് പ്രസിഡൻ്റ്, ഇവാ. അജോ അച്ചൻകുഞ്ഞ് സെക്രട്ടറി, സാം കെ വിൽസൺ ട്രഷറർ

പത്തനംതിട്ട: 2026-2029 കാലയളവിലേക്കുള്ള പത്തനംതിട്ട സോൺ പി.വൈ.പി.എ. എക്സിക്യൂട്ടീവ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജോസി പ്ലാത്താനത്ത് (പ്രസിഡൻ്റ്), ജെയ്സൺ എം, ടോബിൻ അബ്രഹാം വർഗീസ് (വൈസ് പ്രസിഡന്റുമാർ), ഇവാ. അജോ അച്ചൻകുഞ്ഞ് (സെക്രട്ടറി), പാസ്റ്റർ ജിസ്മോൻ ജോസഫ്, ആബേൽ കിഴക്കേടത്ത് (ജോയിന്റ് സെക്രട്ടറിമാർ), സാം കെ വിൽസൺ (ട്രെഷറർ), ബി.ആർ. ജോസസ് ജി. സാം (പബ്ലിസിറ്റി കൺവീനർ), സിമി സജി (ടാലന്റ് കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഐപിസി തിരുവല്ല സെൻറർ വൈസ് പ്രസിഡണ്ട് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു. ഐപിസി മുൻ ജനറൽ പ്രസിഡൻറ് പാസ്റ്റർ കെ.സി. ജോൺ അനുഗ്രഹ പ്രാർത്ഥന നടത്തി.

ഇലക്ഷൻ കമ്മീഷണറർമാരായി പാസ്റ്റർ അജു അലക്സ്, ജോജി ഐപ്പ് മാത്യൂസ് എന്നിവർ പ്രവർത്തിച്ചു. പിവൈപിഎ സംസ്ഥാന പ്രസിഡൻ്റ് ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിസൻ്റ് സന്ദീപ് വിളമ്പുകണ്ടം എന്നിവർ  പങ്കെടുത്തു. പാസ്റ്റർ ജിബിൻ പൂവാക്കാല, ജോൺസൺ പന്തളം (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം) എന്നിവർ ആശംസകൾ അറിയിച്ചു