പെരുമ്പാവൂരിൽ സാമൂഹിക തിന്മയ്‌ക്കെതിരെ സന്ദേശയാത്ര

പെരുമ്പാവൂരിൽ സാമൂഹിക തിന്മയ്‌ക്കെതിരെ സന്ദേശയാത്ര
ad
ad
ad

പെരുമ്പാവൂർ: ലഹരി എന്ന സാമൂഹിക തിന്മയ്‌ക്കെതിരെ സുവിശേഷത്തിന്റെ പ്രത്യാശ പകരുന്ന സന്ദേശവുമായി യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പെരുമ്പാവൂരിന്റെ ആഭിമുഖ്യത്തിൽ  സന്ദേശയാത്ര സംഘടിപ്പിച്ചു. “ലഹരിയിൽ നിന്ന് മോചനം സുവിശേഷത്തിലൂടെ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പെരുമ്പാവൂർ മുനിസിപ്പൽ മേഖല കേന്ദ്രീകരിച്ചാണ് യാത്ര നടത്തിയത്.

ലോക യുവജന ദിനമായ ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 9-ന് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുൻവശത്തുനിന്ന് ആരംഭിച്ച യാത്ര മുനിസിപ്പൽ ചെയർപേഴ്‌സൺ സംഗീത കെഎൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ വൈസ് ചെയർമാൻ ബിജു ജോൺ ജേക്കബ്, വാർഡ് മെമ്പർ ഹൈറുന്നീസ, കൗൺസിലർ നീന പൗലോസ് എന്നിവർ ആശംസകൾ നേർന്നു. പാസ്റ്റർ എബി പി. ജോർജ് ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് പെരുമ്പാവൂർ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയ യാത്രയിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണ സന്ദേശങ്ങൾ നൽകി.

വൈകിട്ട് 5-ന് പെരുമ്പാവൂർ വെജിറ്റബിൾ മാർക്കറ്റിന് മുൻവശം നടന്ന സമാപന സമ്മേളനം പെരുമ്പാവൂർ എം.എൽ.എ മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് പാസ്റ്റർ നിബു ജേക്കബ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ സാജോ തോണിക്കുഴിയിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ശാലിനി പ്രദീപ്, പാസ്റ്റർമാരായ സജി മാത്യു, ബിനു എബ്രഹാം, പി. ഡി. ദാസ് എന്നിവർ  ആശംസകൾ അറിയിച്ചു.  പ്രസിഡന്റ് പാസ്റ്റർ നിബു ജേക്കബ്, സെക്രട്ടറി പാസ്റ്റർ സജിമോൻ സി. ഡി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.