ഐപിസി അയർലണ്ട് & EU റീജിയൻ  കൺവെൻഷൻ ഒക്ടോ. 2 മുതൽ 


ഐപിസി അയർലണ്ട് & EU റീജിയൻ  കൺവെൻഷൻ ഒക്ടോ. 2 മുതൽ 
ad
ad
ad

ഡബ്ലിൻ: ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് ( അയർലണ്ട് & EU റീജിയന്റെ നാലാമത് വാർഷിക കൺവെൻഷൻ  ഒക്ടോബർ 2, 3, 4 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. 

റീജിയൻ പ്രസിഡന്റ് പാസ്‌റ്റർ സി.റ്റി. എബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ നൂറുദ്ദീൻ മുല്ല, പാസ്റ്റർ മോനിസ് ജോർജ് എന്നിവർ പ്രസംഗിക്കും.

റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം.വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, ട്രഷറർ രാജൻ ലൂക്കോസ്, കൺവെൻഷൻ കൺവീനർ പാസ്റ്റർ ജോബി സാമുവേൽ എന്നിവർ നേതൃത്വം നൽകും. ഗാനശുശ്രൂഷ റീജിയൻ ക്വയർ നിർവഹിക്കും. 

പാസ്റ്റേഴ്സ് മീറ്റിംഗ്, പകൽ സമയത്ത് സുവിശേഷ യോഗം, പുത്രികാ സംഘടനകളുടെ വാർഷിക യോഗങ്ങൾ, ഞായറാഴ്ച സംയുക്ത ആരാധനയും തിരുമേശ ശുശ്രൂഷയും – നടക്കും. വിവരങ്ങൾക്ക്:  +353 89 264 5969

Advt

 

Advertisement