വർക്കിംഗ് വിമൻസ് ക്രിസ്ത്യൻ കോൺഫ്രൻസ് ജൂലൈ 11ന്

വർക്കിംഗ് വിമൻസ് ക്രിസ്ത്യൻ കോൺഫ്രൻസ് ജൂലൈ 11ന്

കോട്ടയം: എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽസ് പ്രേയർ ഫെലോഷിപ്പ് നേതൃത്വം നൽകുന്ന 12-ാമത് ദിവസര സ്റ്റേറ്റ് വർക്കിംഗ് വിമൻസ് ക്രിസ്ത്യൻ കോൺഫ്രൻസ് ജൂലൈ 11 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ മാഞ്ഞാനം ക്രൈസ്തവാശ്രമത്തിനു സമീപമുള്ള സാമുവേൽ നിലയത്തിൽ നടക്കും.

‘ചുറ്റുവട്ടത്തിൽ വെളിച്ചമാകാൻ നിയോഗിക്കപ്പെട്ട ക്രൈസ്തവ ഉദ്യോഗസ്ഥ വനിതകൾ’ എന്നതാണ് കോൺഫ്രൻസ് തീം.

അടൂർ ഐഎച്ച്ആർഡി എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ കുരുവിള ഉദ്ഘാടനം ചെയ്യും. ഇപിപിഎഫ് ജനറൽ സെക്രട്ടറി ഇവാ. എം.സി. കുര്യൻ അധ്യക്ഷത വഹിക്കും. ഡോ. ഐവി തോമസ്, ഡോ. ലിസ് ശബരീയേൽ, ഡോ. നിസ്സി സഖറിയ, ഡോ. സജിനി ജെയിംസ് എന്നിവർ ക്ലാസെടുക്കും. ഇപിപിഎഫ് വിമൻസ് കോയർ ഗാനശുശ്രൂഷ നയിക്കും.

സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന സഹോദരിമാർക്ക് പങ്കെടുക്കാവുന്നതാണ്. 
ഡോ. ഡാർലി മാമ്മൻ, പ്രൊഫ. അനു ജോർജ്, എസ്. ഗീത, ജയാപോൾ, ജൂനി ചെറിയാൻ, ജിസ് ജോസ് തുടങ്ങിയവർ നേതൃത്വം നൽകും.  ഫോൺ: 9349503660, 9495203745.